മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മഹാകവി കുമാരനാശാന്‍റെ 150-ാം ജന്മവാർഷികാഘോഷവും ആശാൻ സൗധത്തിന്റെ നിർമ്മാണവും ഇന്ന് തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30-ന് നടക്കുന്ന ചടങ്ങിൽ കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ആശാൻ കവിതകളുടെ ശിൽപം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

അത്യാധുനിക ഓഡിറ്റോറിയം, ഓഡിയോ വിഷ്വൽ തിയേറ്റർ, ഓഫീസ് കോംപ്ലക്സ്, ഡിജിറ്റൽ സൗകര്യങ്ങളുള്ള ലൈബ്രറി കെട്ടിടം, റഫറൻസ്, ഗവേഷണ സൗകര്യങ്ങൾ, കുട്ടികളുടെ കേന്ദ്രങ്ങൾ, എഴുത്തുകാർക്കുള്ള താമസം, കോൺഫറൻസ് ഹാൾ എന്നിവ ആശാൻ സൗധത്തിൽ ഉണ്ടാകും.

അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ വി.ശശി, കടകംപള്ളി സുരേന്ദ്രൻ, വി.മധുസൂദനൻ നായർ, പെരുമ്പടവം ശ്രീധരൻ, പ്രൊഫ.എം.കെ.സാനു, കെ.ജയകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് കല്ലറ ഗോപൻ, ശ്രീറാം എന്നിവരുടെ നേതൃത്വത്തിലുള്ള ആശാൻ കാവ്യ സംഗീതികയും ചിന്താവിഷ്ടയായ സീതയുടെ നൃത്താവിഷ്കാരവും ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group