ബി ദ വാരിയര്‍ ക്യാമ്പെയിന് തുടക്കം; എല്ലാവരും കോവിഡ് പ്രതിരോധ പോരാളികളെന്ന് മുഖ്യമന്ത്രി; ഓണത്തിന് ശേഷം ഭയപ്പെട്ട വര്‍ധനവ് ഉണ്ടായിട്ടില്ല; വാക്‌സിന്‍ എടുക്കാത്ത പ്രായമായവരിലാണ് മരണനിരക്ക് കൂടുതലെന്നും വിലയിരുത്തല്‍

ബി ദ വാരിയര്‍ ക്യാമ്പെയിന് തുടക്കം; എല്ലാവരും കോവിഡ് പ്രതിരോധ പോരാളികളെന്ന് മുഖ്യമന്ത്രി; ഓണത്തിന് ശേഷം ഭയപ്പെട്ട വര്‍ധനവ് ഉണ്ടായിട്ടില്ല; വാക്‌സിന്‍ എടുക്കാത്ത പ്രായമായവരിലാണ് മരണനിരക്ക് കൂടുതലെന്നും വിലയിരുത്തല്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബി ദ് വാരിയര്‍ പ്രചാരണത്തിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ക്യാമ്പയിന്റെ അടിസ്ഥാന സന്ദേശം- സ്വയം പ്രതിരോധമാണ്. വ്യാപക ബോധവല്‍ക്കരണം നടത്തും. യജ്ഞത്തില്‍
എല്ലാവര്‍ക്കും പോരാളികളാകാം.

ഓണത്തിന് ശേഷം ഭയപ്പെട്ടത് പോലെയുള്ള വര്‍ധനവ് ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ അഡ്മിറ്റായവരുടെ ശതമാനം കുറഞ്ഞു.വാക്‌സിനേഷന്‍ എടുത്തവര്‍ക്കും രോഗബാധ ഉണ്ടാകുന്നുവെങ്കിലും ഗുരുതരമാകുന്ന സാഹചര്യമില്ല. മരണനിരക്ക് പിടിച്ച് നിര്‍ത്താനായിട്ടുണ്ട്. അനുബന്ധ രോഗമുള്ളവരും പ്രായാധ്യകമുള്ളവരും വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കരുത്. പതിനെട്ട് വയസ്സിന് മുകളിലുള്ള 75 ശതമാനത്തിന് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കിയത് കേരളത്തിലാണ്. ജനസംഖ്യയുടെ അറുപത് ശതമാനം ആദ്യ ഡോസ് വാക്‌സിന്‍ എടുത്തു.

നിയന്ത്രണം ലംഘിക്കുന്നവര്‍ പിഴയൊടുക്കണം. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ സ്വന്തം ചിലവില്‍ സെന്ററുകളിലേക്ക് മാറ്റും. സമ്പര്‍ക്കത്തിലൂടെയാണ് രോഗവ്യാപനമുണ്ടാകുന്നത്. വര്‍ധനവ് ഉണ്ടായില്ലെങ്കിലും ഇപ്പോഴുള്ള സാഹചര്യം ഗൗനിക്കാതിരിക്കാനാവില്ല. ഒരു പ്രദേശത്ത് കോവിഡ് വന്നാല്‍ അയല്‍വക്കസമിതികള്‍ ഉള്‍പ്പെടെ ഫലപ്രദമായി ഇടപെടണം.

ഏതെങ്കിലും ഒരു കുടുംബത്തിന് നിത്യവൃത്തിക്ക് കഴിവില്ലെങ്കില്‍ പ്രത്യേകം പരിഗണിക്കണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ അത് ഏറ്റെടുക്കണം. ബാധ്യത സര്‍ക്കാര്‍ നിറവേറ്റി കൊടുക്കും. ഒന്നാം തരംഗഘട്ടത്തില്‍ വാര്‍ഡ് തല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചു. പക്ഷേ, ഈ ഘട്ടത്തില്‍ കൂടുതല്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കണം.
ആശുപത്രിയില്‍ കഴിയേണ്ട സാഹചര്യമുള്ളവര്‍ വീട്ടില്‍ തങ്ങാന്‍ ശ്രമിക്കരുത്. പരിമിത സൗകര്യങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രമിക്കണം. ജനപ്രതിനിധികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃനിരയിലുണ്ടാകണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മരുന്ന്, കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കല്‍ എന്നിവയുടെ ഉത്തരവാദിത്വം വാര്‍ഡ്തല പ്രതിനിധികള്‍ക്കാണ്.

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം എല്ലാ സാധ്യതകളും പഠനങ്ങളും വിലയിരുത്തിയ ശേഷം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവുള്ള രാത്രികാല കര്‍ഫ്യൂവും ലോക്ക് ഡൗണും തുടരും. കോവിഡിനൊപ്പം ജീവിക്കാനാണ് പഠിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.