സംസ്ഥാന മന്ത്രിസഭയുടെ മണ്ഡലപര്യടനം നാളെ മുതൽ; ഒരു ദിവസം പരമാവധി നാലുമണ്ഡലങ്ങൾ ; പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം ; പരാതികളുടെ പുരോഗതി വീക്ഷിക്കാൻ ഓണ്‍ലൈൻ സംവിധാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ മണ്ഡലപര്യടനമായ നവകേരള സദസ്സില്‍ പ്രഭാത സംവാദത്തിനുശേഷം ദിവസവും നാലു പൊതുയോഗങ്ങളുണ്ടാകും.
ഒരു ദിവസം പരമാവധി നാലുമണ്ഡലങ്ങളിലാണ് സദസ്സ്. പൊതുയോഗങ്ങള്‍ക്ക് മുമ്ബ് കലാപരിപാടികളുണ്ടാകും. ഒരുമാസത്തിലേറെ മന്ത്രിമാരെല്ലാം സെക്രട്ടറിയേറ്റില്‍നിന്ന് വിട്ടുനില്‍ക്കും. സദസ് നടക്കുന്ന ജില്ലകളിലായി അഞ്ചുമന്ത്രിസഭായോഗങ്ങള്‍ ഇതിനിടെ നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സദസിന്റെ ഭാഗമായി പൊതുയോഗങ്ങളും പൗരപ്രമുഖരുമായി കൂടിക്കാഴ്ചയുമുണ്ടാകും. സ്വാതന്ത്ര്യ സമര പോരാളികള്‍, മഹിള-യുവവിദ്യാര്‍ഥി പ്രതിനിധികള്‍, കോളേജ് യൂണിയൻ ഭാരവാഹികള്‍, പിന്നാക്ക വിഭാഗത്തിലെ പ്രതിഭകള്‍, സാമുദായിക നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ കുറഞ്ഞത് 250 പേര്‍ സംവാദത്തിനുണ്ടാകും.
സദസ് തുടങ്ങുന്നതിന് മൂന്നുമണിക്കൂര്‍മുമ്പ് പ്രത്യേക പന്തലില്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് തുടങ്ങും. തുടര്‍ നടപടികള്‍ക്കായി രസീത് നല്‍കും. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക കൗണ്ടറുകളുണ്ടാകും. കുടിവെള്ളം, ശൗചാലയം, വൈദ്യസഹായം എന്നിവയുണ്ടാകും. പരാതികളുടെ പുരോഗതി വീക്ഷിക്കാൻ ഓണ്‍ലൈൻ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. കഴിയുന്നവ അന്നുതന്നെ തീര്‍പ്പാക്കും. അവശേഷിക്കുന്നവയില്‍ തീരുമാനം പിന്നീട് അറിയിക്കും.