play-sharp-fill
മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സരിത്തിന്റെ മൊഴി; കോണ്‍സല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്‌നയും മൊഴി നല്‍കി; ഡോളര്‍ കടത്ത് 2017ലെ യുഎഇ യാത്രയില്‍; ഗുരുതര ആരോപണത്തില്‍ മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍

മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സരിത്തിന്റെ മൊഴി; കോണ്‍സല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്‌നയും മൊഴി നല്‍കി; ഡോളര്‍ കടത്ത് 2017ലെ യുഎഇ യാത്രയില്‍; ഗുരുതര ആരോപണത്തില്‍ മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്തിന്റെ മൊഴി.
കസ്റ്റംസ് സരിത്തിനു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിലാണ്, മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന തരത്തിലുള്ള സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നത്.


മുഖ്യമന്ത്രിയുടെ 2017ലെ വിദേശ യാത്രയ്ക്കിടെ കൊണ്ടുപോകാന്‍ മറന്ന ഒരു പൊതി വിദേശത്തേക്ക് അറ്റാഷെ വഴി എത്തിച്ചു നല്‍കിയെന്നും അതില്‍ ഡോളറായിരുന്നു എന്നും സരിത്ത് സ്വപ്നയോടു പറഞ്ഞുവെന്നാണ് മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചു ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണനില്‍നിന്നു സരിത്ത് പൊതി വാങ്ങി. സരിത്ത് ഈ പാക്കറ്റ് എക്‌സ്‌റേ മെഷീനില്‍ കടത്തി വിട്ടപ്പോള്‍ കെട്ടുകണക്കിന് ഡോളറും മറ്റു ചില സാധനങ്ങളും കണ്ടെന്നും മൊഴിയിലുണ്ട്.

കോണ്‍സല്‍ ജനറലും നയതന്ത്ര ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണനും കടത്തിയിട്ടുണ്ടെന്നു സരിത്ത് തന്നോടു പറഞ്ഞത് സ്വപ്ന മൊഴിയില്‍ വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പേരില്‍ നേരിട്ട് ആരോപണം ഉയരുന്നത്. കേസില്‍ കസ്റ്റംസിന്റെ ഭാഗത്ത് കൃത്യമായ തെളിവുകളുണ്ടെന്നും മൊഴി വിശദമായി പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.