‘വളരെ ചെറിയ പ്രായത്തിൽ തന്നെ ലോക കിരീടപ്പോരിന്റെ ഫൈനലിലെത്തിയ പ്രഗ്നാനന്ദക്ക് ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ..’ ; രമേശ്ബാബു പ്രഗ്നാനന്ദക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി

‘വളരെ ചെറിയ പ്രായത്തിൽ തന്നെ ലോക കിരീടപ്പോരിന്റെ ഫൈനലിലെത്തിയ പ്രഗ്നാനന്ദക്ക് ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ..’ ; രമേശ്ബാബു പ്രഗ്നാനന്ദക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്നാനന്ദക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ കിരീടപ്പോരിൽ രണ്ടാമതെത്തിയതിനാണ് അദ്ദേഹം പ്രഗ്നാനന്ദക്ക് അഭിനന്ദനം അറിയിച്ചത്.

2005ൽ നോക്കൗട്ട് ഫോർമാറ്റ് തുടങ്ങിയ ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ആർ പ്രഗ്നാനന്ദ. നോർവീജിയൻ ഇതിഹാസ താരം മാഗ്‌നസ് കാൾസണോട് ആദ്യ രണ്ട് റൗണ്ട് പൊരുതിനിന്ന പ്രഗ്നാനന്ദ ടൈ ബ്രേക്കറിൽ പൊരുതി തോൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ ചെറിയ പ്രായത്തിൽ തന്നെ ലോക കിരീടപ്പോരിന്റെ ഫൈനലിലെലെത്തിയ പ്രഗ്നാനന്ദക്ക് ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ആദ്യമായി ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ മാഗ്നസ് കാൾസണും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.