video
play-sharp-fill
നിലവിലെ ന്യൂനമര്‍ദം അകന്നു പോകുന്നു; പുതിയത് നാളെ രൂപപ്പെടുമെന്നും രണ്ടു ദിവസം കൂടി തീവ്രമഴക്ക് സാധ്യത എന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം 

നിലവിലെ ന്യൂനമര്‍ദം അകന്നു പോകുന്നു; പുതിയത് നാളെ രൂപപ്പെടുമെന്നും രണ്ടു ദിവസം കൂടി തീവ്രമഴക്ക് സാധ്യത എന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം 

തിരുവനന്തപുരം:ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അകന്നു പോകുന്നതായി കാലാവസ്ഥാ പഠന വിഭാഗം. നൂനമര്‍ദം കൂടുതല്‍ ശക്തികൂടി ചുഴലികാറ്റാകുമോ എന്ന് ആശങ്കയുണ്ടായിരുന്ന സാഹചര്യത്തിൽ ആണ് അടുത്ത ന്യൂനമര്‍ദം നാളെ ആന്റമാന്‍ കടലില്‍ നിക്കോബാര്‍ ദ്വീപിനു സമീപം രൂപം കൊല്ലുമെന്ന് അറിയിച്ചിട്ടുള്ളത്. ഇതു കാരണം സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരും.മാന്നാര്‍ കടലിടുക്കിലെ രണ്ട് കരകള്‍ക്കിടയിലാണ് നിലവില്‍ ന്യൂനമര്‍ദത്തിന്റെ സ്ഥാനമെന്ന് കേരള കാര്‍ഷിക സര്‍വകലാശാല കാലാവസ്ഥാ പഠന വിഭാഗത്തിലെ ഡോ. കെ. അജിത്ത് പറഞ്ഞു.

നിലവിലെ ന്യൂനമര്‍ദം മാന്നാര്‍ കടലില്‍ നിന്ന് കന്യാകുമാരിയിലേക്ക് എത്തില്ല.ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നതിന്റെ ഒരു വശത്ത് തിരുചെന്തൂര്‍, തൂത്തുകുടി, രാമേശ്വരം തീരങ്ങളാണ്. മറുവശത്ത് കൊളംബോ തീരവും. ഇരു കരകളുടെയും ഘര്‍ഷണം ന്യൂനമര്‍ദം ശക്തികൂടുന്നത് തടയും. ശ്രീലങ്ക കടന്ന് മാന്നാര്‍ കടലിടുക്കില്‍ എത്തിയതാണ് ന്യൂനമര്‍ദത്തെ ദുര്‍ബലമാക്കിയത്.ഈ ന്യൂനമര്‍ദം തെക്കന്‍ തമിഴ്‌നാട്ടിലും കേരളത്തിലും രണ്ട് ദിവസം ശക്തമായ മഴ ലഭിക്കാൻ കാരണമാകും.

അതിനാല്‍ കന്യാകുമാരി ദിശയില്‍ ന്യൂനമര്‍ദം നീങ്ങില്ല. കോളംബോ ദിശയില്‍ തിരിഞ്ഞ് മാലി ദ്വീപിന് സമീപത്തേക്ക് അകന്നു പോയേക്കും. എന്നാല്‍ ഈ ന്യൂനമര്‍ദം തെക്കന്‍ തമിഴ്‌നാട്ടിലും കേരളത്തിലും രണ്ട് ദിവസം ശക്തമായ മഴ പെയ്യിച്ചിട്ടാവും നീങ്ങി പോകുന്നത്.കോട്ടയത്തു ഇന്നലെ വൈകുന്നേരം അഞ്ചിന് തുടങ്ങിയ മഴ ഇന്നു രാവിലെ വരെ തുടര്‍ന്നു. മധുര ഡിന്‍ഡിഗല്‍ ബെല്‍റ്റില്‍ തീവ്ര മഴയാണ് ലഭിക്കുന്നത്. ഇന്നോടെ തെക്കന്‍ കേരളത്തില്‍ മഴ കുറയാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ആണ് അടുത്ത ന്യൂനമര്‍ദം നാളെ ആന്റമാന്‍ കടലില്‍ നിക്കോബാര്‍ ദ്വീപിന് സമീപം രൂപം കൊള്ളുമെന്ന് അറയിച്ചിട്ടുള്ളത്. ഇത് ശ്രീലങ്ക തീരം തൊടാതെ നേരെ തമിഴ്‌നാട് തീരത്ത് എത്താനാണ് സാധ്യത. ഈ ന്യൂനമര്‍ദം ശക്തി കൂടി ഡിപ്രഷനോ ഡീപ് ഡിപ്രഷനോ ആയി പുതുചേരി തീരത്തേക്ക് എത്താനും സാധ്യതയുണ്ട്. ഇതു കാരണം കേരളത്തില്‍ തുടര്‍ ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം.