Spread the love

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായി ബജറ്റില്‍ യുഡിഎഫ് സർക്കാർ വിസ്മയം ഒരുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശൻ സർക്കാർ ജീവനക്കാർക്ക് നല്‍കിയ വാഗ്ദാനം.

video
play-sharp-fill

എന്നാല്‍, പിന്നാലെയിറക്കിയ ധവള പത്രമാകട്ടെ ജീവനക്കാരെ ആശങ്കയിലാക്കുകയും ചെയ്തു. പെൻഷൻ പ്രായം വർധന, ശമ്പള പരിഷ്കരണം, കേന്ദ്രമാതൃകയില്‍ പെൻഷൻ, 10 വർഷത്തിലൊരിക്കലാക്കല്‍ തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്.

എന്നാല്‍, പെൻഷൻ പ്രായം കൂട്ടുന്നതില്‍ സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ എതിർപ്പുയരുന്നതോടെ പിന്മാറാനാണ് സർക്കാർ തീരുമാനം. അതുകൊണ്ട് തന്നെ ബജറ്റില്‍ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ കൂട്ടാനിടയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 31 ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചതിനാല്‍ പെൻഷൻ പ്രായം കൂട്ടിയാലും ഈ വ‌ർഷം അതിൻ്റെ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തല്‍.

എന്നാല്‍, ആശ്വാസമായി ക്ഷാമബത്ത പ്രഖ്യാപനം വരും. ഒരു ഗഡു ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ നല്‍കാനുള്ള പ്രഖ്യാപനം ആദ്യ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. സർക്കാർ ജീവനക്കാർക്ക് 8 ഗഡു ഡി.എ. കുടിശ്ശിക നല്‍കാനാണ് സർക്കാർ 2026-ല്‍ ഉത്തരവിറക്കിയത്.

2021 മുതല്‍ 2025 വരെ അനുവദിച്ച ഡി.എ. വർധനകളുടെ കുടിശ്ശികയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ കുടിശ്ശിക 2026-27 സാമ്പത്തിക വർഷം മുതല്‍ ഘട്ടംഘട്ടമായി നല്‍കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.