തിരുവനന്തപുരം പട്ടം സ്വദേശി ലഫ്. ജനറല്‍ സി.ജെ. ജയചന്ദ്രന്‍ കരസേനയുടെ ലഖ്നൗ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേറ്റു; കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ നിര്‍ണായക സൈനിക സേവന പരിചയം

Spread the love

ന്യൂഡൽഹി: കരസേനയുടെ ലഖ്നൗ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശിയായ ലഫ്. ജനറല്‍ സി.ജെ. ജയചന്ദ്രന്‍ സ്ഥാനമേറ്റു. പട്ടം സ്വദേശിയായ അദ്ദേഹം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിച്ചതിന് ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നാണ് സൈനിക ജീവിതം ആരംഭിച്ചത്.

video
play-sharp-fill

1991ല്‍ ബോംബെ സാപ്പേഴ്സിന്റെ ഭാഗമായി കരസേനയില്‍ ചേര്‍ന്ന ജയചന്ദ്രന്‍ കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ നിരവധി സൈനിക ദൗത്യങ്ങളില്‍ പങ്കെടുത്തു. പാരാട്രൂപ്പറായി ശ്രദ്ധേയനായ അദ്ദേഹം നൂറിലധികം പാരാ ജംപുകള്‍ നടത്തിയിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം ഓപ്പറേഷന്‍ വിജയിലും പങ്കാളിയായി. ബി ടെക് ബിരുദധാരിയായ ജയചന്ദ്രന്‍ ഡിഫന്‍സ് സ്റ്റഡീസില്‍ എം.എസ്.സി ഉള്‍പ്പെടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളും സ്വന്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായികരംഗത്തും സജീവമായ അദ്ദേഹം ഇന്നും മാരത്തോണുകളില്‍ പങ്കെടുക്കുന്നുണ്ട്. ഭാര്യ: ജയശ്രീ. മകള്‍: മാളവിക.