രാജസ്ഥാനില്‍നിന്ന് കേബിള്‍ റോളുകളുമായി വന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഇലക്‌ട്രിക് കേബിള്‍ റോളുകള്‍ ഉരുണ്ടുകയറി സമീപത്തെ വീടിനും വാഹനങ്ങള്‍ക്കും നാശനഷ്ടം; ലോറി ഡ്രൈവർക്ക് പരിക്ക്

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം കുറ്റിമൂട് – അമ്പലമുക്ക് ബൈപ്പാസില്‍ ഇറക്കത്തില്‍ ഇലക്‌ട്രിക് കേബിള്‍ റോളുകളുമായി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

video
play-sharp-fill

രാജസ്ഥാനില്‍ നിന്നും കേബിള്‍ റോളുകളുമായി വന്ന ലോറി കുറ്റിമൂട് പട്ടയം ഇറക്കത്തില്‍ വച്ച്‌ നിയന്ത്രണംവിട്ട് റോഡിന് മധ്യത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവർ രാജസ്ഥാൻ രാജുപുർ സ്വദേശി ദിലീപിന് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന കൂറ്റൻ ഇലക്‌ട്രിക് കേബിള്‍ റോളുകള്‍ ഉരുണ്ടുകയറി സമീപത്തെ വീടിനും വാഹനങ്ങള്‍ക്കും വൻ നാശനഷ്ടം സംഭവിച്ചു.

പോസ്റ്റ് ഒടിഞ്ഞതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. ഇടിയുടെ ആഘാതത്തില്‍ വീടിനു മുന്നിലുണ്ടായിരുന്ന കാറിന്റെ മുൻവശവും ബൈക്കും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടർന്ന് അമ്പലമുക്ക് ബൈപ്പാസില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് പൊലീസ്, അഗ്നിരക്ഷാ സേന എന്നിവർ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.