Spread the love

കൊല്ലം: പുനലൂരില്‍ ജോലിക്കിടെ കെഎസ്‌ഇബി ലൈൻമാന് സൂര്യതാപമേറ്റു. കച്ചേരി റോഡില്‍ ആശുപത്രി ജംഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ശരീരത്തിലും കൈയിലും സൂര്യാതപമേറ്റത്.

video
play-sharp-fill

കുണ്ടറ സ്വദേശി പത്മകുമാറിനാണ് സൂര്യാതപമേറ്റത്. ഉടൻതന്നെ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി.

സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നാണ് പുനലൂർ. കെഎസ്‌ഇബി പുനലൂർ സബ് ഡിവിഷന്റെ പരിധിയില്‍ മാത്രം 20ലധികം ലൈൻമാൻമാരാണ് ജോലി നോക്കുന്നത്. ഇവരുടെ സുരക്ഷയുടെ ഭാഗമായി ഉച്ചയ്ക്ക് 12നും മൂന്നിനും മദ്ധ്യേ ഫീല്‍ഡില്‍ ജോലിക്കുപോകേണ്ട എന്ന നിർദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group