കോട്ടയം ജില്ലാതല സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് നവംബര്‍ നാല്, അഞ്ച് തീയതികളില്‍; രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ അറിയാം
സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലാതല സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് നവംബര്‍ നാല്, അഞ്ച് തീയതികളില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായി നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോറം നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ നല്‍കണം.
നവംബര്‍ നാലിന് അത്‌ലറ്റിക്സ്, ഫുട്ബോള്‍, നീന്തല്‍ മത്സരങ്ങള്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ അഞ്ചിന് ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, പവര്‍ ലിഫ്റ്റിംഗ്, റസലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ആന്‍ഡ് ബെസ്റ്റ് ഫിസിക്ക്, കബഡി, ലോണ്‍ ടെന്നീസ്, ചെസ്, ഹോക്കി, ക്യാരംസ് എന്നീ മത്സരങ്ങള്‍ കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പങ്കെടുക്കുന്നവര്‍ രാവിലെ 9.30 ന് അതത് സ്റ്റേഡിയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം.