സിനിമാ സെറ്റിലെ ലഹരി: പിടിയിലായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

സിനിമാ സെറ്റിലെ ലഹരി: പിടിയിലായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

സ്വന്തം ലേഖകൻ

കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അടുത്തിടെ ലഹരി ഇടപാടുകളില്‍ പിടിയിലായ നാല് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ്.

2022 ഓഗസ്റ്റ് 17ന് എട്ടര ഗ്രാം എംഡിഎംഎയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡര്‍ ദീക്ഷ, 2023 ജനുവരി എട്ടിന് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായ ബ്ലെയ്‌സി, മാര്‍ച്ച്‌ ഒമ്ബതിന് അഭിനേതാവായ ചാര്‍ളി എന്നറിയപ്പെടുന്ന നിതിന്‍ ജോസ്, മാര്‍ച്ച്‌ 24ന് ഇടപ്പള്ളിയില്‍ വച്ച്‌ 2.25ഗ്രാം എംഡിഎംഎയുമായി മോഡല്‍ റോസ് ഹെമ്മ എന്ന ഷെറിന്‍ എന്നിവരാണ് എക്‌സൈസിന്‍റെ പിടിയിലായത്. ഇവരുടെ ഇടപാടുകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ എക്‌സൈസ് സംഘം അന്വേഷണം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :