play-sharp-fill
കള്ള് മൂത്ത് പൊലീസുകാരനെ ക്രൂരമായി മർദ്ദിച്ച് സി ഐ; സംഭവം വിവാദമായപ്പോൾ സി ഐ അവധിയെടുത്ത് മുങ്ങി;   കീഴുദ്യോ​ഗസ്ഥരെ അടിമകളായി കാണുന്ന മേലാളന്മാർ കേരളാപൊലീസിന് മാനക്കേട്

കള്ള് മൂത്ത് പൊലീസുകാരനെ ക്രൂരമായി മർദ്ദിച്ച് സി ഐ; സംഭവം വിവാദമായപ്പോൾ സി ഐ അവധിയെടുത്ത് മുങ്ങി; കീഴുദ്യോ​ഗസ്ഥരെ അടിമകളായി കാണുന്ന മേലാളന്മാർ കേരളാപൊലീസിന് മാനക്കേട്

സ്വന്തം ലേഖകൻ
ആലപ്പുഴ: കള്ള് മൂത്ത് പൊലീസുകാരനെ ക്രൂരമായി മർദ്ദിച്ച് സി ഐ. ആലപ്പുഴ ജില്ലയിലെ കോസ്റ്റൽ സ്റ്റേഷനിലാണ് സംഭവം

അർത്തുങ്കൽ കോസ്റ്റൽ സ്റ്റേഷനിലെ സി ഐ കീഴുദ്യോ​ഗസ്ഥനായ പൊലീസ് ഡ്രൈവറെ കള്ള് മൂത്ത് മർദ്ദിക്കുകയായിരുന്നു. ക്രൂരമായി മർദ്ദനമേറ്റ പൊലീസ്കാരൻ ചേർത്തല ഡിവൈഎസ്പിക്ക് പരാതി നല്കിയതായാണ് സൂചന. പരാതി മുക്കാൻ ഉന്നത തല സമ്മർദ്ദവമുണ്ട്.


സംഭവം വിവാദമായപ്പോൾ സി ഐ അവധിയെടുത്ത് മുങ്ങിയതായാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി തവണ അച്ചടക്കനടപടി നേരിട്ടയാളാണ് വിവാദ നായകനായ സി ഐ. കീഴുദ്യോ​ഗസ്ഥരോട് മോശമായി പെരുമാറുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണ്.

പല സ്റ്റേഷനുകളിലും സമാനമായ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. പലരും ഇത്തരം മർദ്ദന മുറകൾ സഹിക്കാൻ ബാധ്യസ്ഥരാകുന്നു.

എന്നാൽ കീഴുദ്യോ​ഗസ്ഥരോട് മാന്യമായി പെരുമാറുന്ന നിരവധി ഉദ്യോഗസ്ഥർ സംസ്ഥാന പൊലീസ് സേനയിലുണ്ട്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ പൊലീസ് സേനയെ തന്നെ മാനക്കേടിൽ മുക്കുകയാണ്. കീഴുദ്യോഗസ്ഥർക്ക് മുൻപിൽ മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് സേനയുടെ അന്തസിന് കളങ്കം വരുത്തുന്ന പ്രവർത്തിയാണ്.