പറഞ്ഞു തീർക്കാവുന്ന അപകടം ഒടുവിൽ സസ്‌പെൻഷനിലെത്തി..! കറുകച്ചാൽ സിഐയെ കുടുക്കിയത് അമിത ആവേശവും ആത്മവിശ്വാസവും: മദ്യലഹരിയിൽ യൂണിഫോമിലെ നക്ഷത്രങ്ങൾ മറന്നതിനു കിട്ടിയത് എട്ടിന്റെ പണി

പറഞ്ഞു തീർക്കാവുന്ന അപകടം ഒടുവിൽ സസ്‌പെൻഷനിലെത്തി..! കറുകച്ചാൽ സിഐയെ കുടുക്കിയത് അമിത ആവേശവും ആത്മവിശ്വാസവും: മദ്യലഹരിയിൽ യൂണിഫോമിലെ നക്ഷത്രങ്ങൾ മറന്നതിനു കിട്ടിയത് എട്ടിന്റെ പണി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചാത്തന്നൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം സി.ഐയുടെ സസ്‌പെൻഷനിലേയ്ക്കു എത്തിയത് പൊലീസ് ഉദ്യോഗസ്ഥന്റെ അമിത ആവേശവും ആത്മവിശ്വാസവും എടുത്തുചാട്ടവും മൂലം. അപകടം ഉണ്ടായപ്പോൾ വാഹനം നിർത്താനും, ഓട്ടോറിക്ഷാ ഡ്രൈവറുമായി സംസാരിക്കാനും തയ്യാറായിരുന്നെങ്കിൽ പറഞ്ഞു തീർക്കാമായിരുന്ന വിഷയങ്ങളാണ് ഇപ്പോൾ സസ്‌പെൻഷനിലേയ്ക്കും ജാമ്യമില്ലാത്ത ക്രിമിനൽക്കുറ്റത്തിലേയ്ക്കും എത്തിച്ചത്. മദ്യലഹരിയിൽ കാറോടിച്ച സുഹൃത്തിനെ കാക്കിയുടെ തണലിൽ സംരക്ഷിക്കാനാവും എന്ന അമിത ആത്മവിശ്വാസമാണ് സിഐയെ താഴെയിറക്കിയത്.

മേയ് 26 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ചാത്തന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ വച്ചാണ് കറുകച്ചാൽ സി.ഐ കെ.സലിമും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. സലിമിന്റെ സുഹൃത്തായ അബ്ദുൾ റഷീദാണ് കാർ ഓടിച്ചിരുന്നത്. കാർ അപകടത്തിൽപ്പെട്ടതോടെ മദ്യലഹരിയിലായിരുന്ന സുഹൃത്തിനെ രക്ഷിക്കുന്നതിനായി കാർ നിർത്തേണ്ടെന്നും ഓടിച്ചു പോകാനും സലിം നിർദേശം നൽകുകയായിരുന്നു. ഇത് വിശ്വസിച്ചാണ് അബ്ദുൾ സലിം കാറോടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കുന്ന ഇൻസ്‌പെക്ടർ റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചെയ്യേണ്ട പ്രഥമ കാര്യത്തിൽ സലിം വീഴ്ച വരുത്തിയതായി ചാത്തന്നൂർ സിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ മദ്യ ലഹരിയിലായിരുന്ന സി.ഐ തന്നേക്കാൾ റാങ്ക് കുറഞ്ഞ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരോട് കയർക്കുകയും ഇയാളെ പിടിച്ചു തള്ളുകയും അടക്കം ചെയ്തതായും റിപ്പോർട്ട് പരാമർശിക്കുന്നു.

വാഹനാപകടം ഉണ്ടായ സ്ഥലത്ത് വണ്ടി നിർത്തുകയും, ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നെങ്കിൽ മദ്യപിച്ചിരുന്നാൽ പോലും സി.ഐയ്‌ക്കെതിരെയും സുഹൃത്തുക്കൾക്കെതിരെയും നടപടികൾ ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ഇതിനു തയ്യാറാകാതെ തന്റെ അധികാര ഹുങ്ക് കാണിക്കാനാണ് സി.ഐ ശ്രമിച്ചത്. ഇതാണ് ഇപ്പോൾ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. ഇതോടെ നഷ്ടമായത് തന്റെ സർവീസാണ്.