play-sharp-fill
ഇന്ന് ഓശാന ഞായർ; വിശുദ്ധവാരത്തിന് തുടക്കം

ഇന്ന് ഓശാന ഞായർ; വിശുദ്ധവാരത്തിന് തുടക്കം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കും.

രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടക്കും. വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.

പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകള്‍ വഹിച്ചുള്ള പ്രദക്ഷിണം, കുര്‍ബാന, വചനസന്ദേശം എന്നിവയുണ്ടാവും. ഓശാന എന്നാല്‍ സ്തുതിപ്പ് എന്നര്‍ഥം. ഹോശന്ന എന്ന എബ്രായ മൂലപദത്തില്‍നിന്നാണ് ഓശാന എന്ന വാക്കുണ്ടാവുന്നത്.