ചുമട്ടു തൊഴിലാളികൾക്ക് ആശ്വാസം : ഇനി അധികഭാരം ചുമക്കേണ്ട ; ചുമടിന്റെ ഭാരം കുറയ്ക്കാൻ നിയമഭേദഗതി

ചുമട്ടു തൊഴിലാളികൾക്ക് ആശ്വാസം : ഇനി അധികഭാരം ചുമക്കേണ്ട ; ചുമടിന്റെ ഭാരം കുറയ്ക്കാൻ നിയമഭേദഗതി

 

സ്വന്തം ലേഖിക

തിരുവനന്തപുരം : ചുമട്ടുത്തൊഴിലാളികൾ എടുക്കുന്ന ചുമടിൻറെ പരമാവധി ഭാരം 75 കിലോഗ്രാമിൽ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ടിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു.സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച കരടു ബിൽ മന്ത്രിസഭ അംഗീകരിച്ചു.

ആനന്ദ് സിംഗിനെ ജി.എസ്.ടി കമ്മീഷണറായി നിയമിക്കും. ഇദ്ദേഹം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ചുമതല തുടർന്നും വഹിക്കും.ജി.എസ്.ടി കമ്മീഷണർ ടിങ്കു ബിസ്വാളിനെ പാർലമെൻററി അഫയേഴ്‌സ് സെക്രട്ടറിയായി മാറ്റി നിയമിക്കും.മലബാർ സിമൻറ്‌സിൻറെ മാനേജിംഗ് ഡയറക്ടറായി മുഹമ്മദലിയെ നിയമിക്കാൻ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമ്മു കാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച പുനലൂർ അറയ്ക്കൽ സ്വദേശി അഭിജിത്തിൻറെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു. അഭിജിത്തിൻറെ സഹോദരിക്ക് സർക്കാർ ജോലിയും കുടുംബത്തിന് വീടും നൽകാനും തീരുമാനിച്ചു.