പതിനാറുകാരിയുടെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ച് കയറി പീഡനം: ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി: ദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം: പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി

പതിനാറുകാരിയുടെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ച് കയറി പീഡനം: ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി: ദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം: പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി

Spread the love

ക്രൈം ഡെസ്ക്

മലപ്പുറം: രാജ്യത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരായ ലൈംഗിക അതിക്രമ കേസുകളിൽ പ്രതികൾ സുഖമായി പുറത്തിറങ്ങി രക്ഷപെടുമ്പോൾ നിർണ്ണായക നടപടിയുമായി മലപ്പുറം കോടതി. 16 കാരിയെ പീഡിപ്പിച്ച കേസില്‍ പോക്‌സ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചാണ് കോടതി നിർണ്ണായക വിധി പ്രഖ്യാപിച്ചത്.

ആദ്യം നേരിട്ടും ഫോണിലൂടെയും പിന്തുടര്‍ന്ന പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം മൊബൈലില്‍ പകര്‍ത്തിയ പ്രതി ഫോട്ടോകള്‍ എല്ലാവര്‍ക്കും കാണിച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് തവണ പീഡിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യാപേക്ഷ മഞ്ചേരി പോക്സോ കോടതി തള്ളിയത്. കേസില്‍ റിമാന്റില്‍ കഴിയുന്ന മലപ്പുറം വെളിയങ്കോട് തണ്ണിത്തുറ ചെറുമൊയ്തീന്റകത്ത് ആസിഫ് (26)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

2019 ഓഗസ്റ്റ് മാസം മുതല്‍ നേരിട്ടും ഫോണിലൂടെയും പെണ്‍കുട്ടിയെ പിന്തുടര്‍ന്ന പ്രതി 2020 ജനുവരി 11ന് രാത്രി രണ്ടു മണിക്ക് പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

2020 മാര്‍ച്ച്‌ മാസം മുതല്‍ മൂന്ന് തവണ ഇതാവര്‍ത്തിച്ചതായും പരാതിയില്‍ പറയുന്നു. പ്രതിയുടെ കൈവശമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ എല്ലാവര്‍ക്കും കാണിച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 24ന് പെണ്‍കുട്ടിയുടെ മാതാവാണ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ പ്രതിയെ 25ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.