
കോഴിക്കോട്: കാർ സർവീസ് വൈകിയതിന് ജീവനക്കാർക്ക് മർദനം. നാദാപുരം പേരോട് പ്രവർത്തിക്കുന്ന മുക്കം ടയേഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കുനേരെയാണ് ആക്രമണമുണ്ടായത്.
അനസ് എന്ന യുവാവാണ് ജീവനക്കാരെ മർദിച്ചത്. സർവീസ് വൈകിയെന്ന് ആരോപിച്ച് കടയിലെത്തുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി സൗരവിനെയാണ് അനസ് ആദ്യം മർദിച്ചത്. തുടർന്ന് ആക്രമണം തടയാൻ ശ്രമിച്ച സായൂജ്, അഭിനവ്, ശ്രീനാഥ് എന്നീ ജീവനക്കാർക്കും പരിക്കേറ്റു.
അനസിന്റെ കൈയ്ക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







