
തിരുവനന്തപുരം: സലിം കുമാറിന്റെ ജീവിതത്തിലെ ഓരോ യാത്രകളും ഒരോ കഥകളായി പല വേദികളിലും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യും.
അത്തരത്തില്‍ വേദികള്‍ കീഴ്ടക്കിയ ഒരു കഥയാണ് വിമാനത്തില്‍ പ്രശ്നം ഉണ്ടാക്കിയ പഞ്ചാബി വനിതയോട് സലീംകുമാര്‍ നടത്തിയ പ്രശനപരിഹാരം.
ഒരിക്കല്‍ ബംഗാള്‍ ഗവര്‍ണ്ണറായിരുന്ന ആനന്ദ് ബോസ് വരെ ഈ കഥ വേദിയില്‍ പങ്കുവെച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാഭവന്റെ സ്ഥാപകന്‍ ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവന്‍ ഏര്‍പ്പെടുത്തിയ ഫാ.ആബേല്‍ പുരസ്‌കാരം സലിം കുമാറിന് നല്‍കിയ ചടങ്ങിലായിരുന്നു ബംഗാള്‍ ഗവര്‍ണറുടെ രസകരമായ കഥ പറച്ചില്‍.
വേദിയിലുണ്ടായിരുന്ന രമേഷ് പിഷാരടിക്കാണ് തന്റെ കഥയ്ക്ക് കടപ്പാടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടായിരുന്നു അന്ന് രസകരമായ സംഭവം ആനന്ദബോസ് വെളിപ്പെടുത്തിയത്.
സലിം കുമാറിനെ കുറിച്ച് പല കഥകളും ഞാന്‍ കേട്ടിട്ടുണ്ട്.
ഇതൊക്കെ ശരിയാണോ അതോ രമേശ് പിഷാരടി ഉണ്ടാക്കി വിട്ടതാണോ എന്ന് എനിക്കറിയില്ല.
കഥകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് പിഷാരടിയെ ആണ്.
കഥയില്ലായ്മയില്‍ നിന്ന് കഥയുണ്ടാക്കുവാന്‍ ഇത്രയും മിടുക്ക് വേറെ ആരിലും കണ്ടിട്ടില്ല. അതിന് പിഷാരടിക്ക് മാത്രമേ കഴിയൂ.
ഇനി ഞാന്‍ കഥ പറയാം. ഒരിക്കല്‍ സലിം കുമാര്‍ ഒരു വിദേശ യാത്രയ്ക്ക് പോയിട്ട് വരികയാണ്.
ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക യാത്രയിലാണ്. ഫ്ലൈറ്റില്‍ ഒരു വലിയ പ്രശ്നം. എക്കോണമി ക്ലാസ് ടിക്കറ്റെടുത്ത പ്രായമായ ഒരു പഞ്ചാബി സ്ത്രീ ഫസ്റ്റ് ക്ലാസില്‍ കയറി ഇരിക്കുന്നു. എയര്‍ഹോസ്റ്റസുമാര്‍ വന്നു പറഞ്ഞിട്ടും അവര്‍ മാറാന്‍ തയാറാകുന്നില്ല.
ഫ്ലൈറ്റില്‍ ആദ്യം കയറിയത് താന്‍ ആണെന്നും അതുകൊണ്ട് ബാക്കിയുള്ളവര്‍ പുറകിലിരിക്കട്ടെ എന്നാണ് ആ പഞ്ചാബി സ്ത്രീയുടെ നിലപാട്.
ഒടുവില്‍ സലിം കുമാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. സലിംകുമാര്‍ ചെന്ന് അവരുടെ ചെവിയില്‍ എന്തോ പറഞ്ഞു. അത്രയും നേരം വഴക്കിട്ടിരുന്ന ആ സ്ത്രീ പെട്ടെന്ന് വളരെ മര്യാദക്കാരിയായി എക്കോണമി ക്ലാസില്‍ പോയിരുന്നു.
സലിം കുമാര്‍ എന്തായിരിക്കും ആ സ്ത്രീയോടു പറഞ്ഞിരിക്കുക എന്നത് എല്ലാവര്‍ക്കും കൗതുകമായി. കൂടെയുള്ളവര്‍ കാര്യം ചോദിച്ചു. അപ്പോള്‍ സലിം കുമാര്‍ പറഞ്ഞു, ‘ഞാന്‍ അവരോടു പറഞ്ഞത് വേറൊന്നുമല്ല.ചേച്ചി, ഈ സീറ്റ് ലണ്ടനിലേക്ക് പോകുന്നതാ. പുറകിലത്തേതാണ് ഡല്‍ഹിയിലേക്കുള്ളത്.







