ചോയ്സ് സ്കൂൾ പിരിച്ചുവിടൽ: അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

ചോയ്സ് സ്കൂൾ പിരിച്ചുവിടൽ: അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊച്ചി : സി.ബി. എസ്. ഇ നിയമങ്ങൾ മറി കടന്നുകൊണ്ട് തൃപ്പുണിത്തുറ ചോയിസ് സ്കൂളിൽ നിന്നു അന്യായമായി പിരിച്ചു വിട്ട 35 ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് , കേരള അൺ എയ്ഡഡ് സ്കൂൾ ടീച്ചേ
ഴ്സ് ആന്റ് സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു ) സ്കൂളിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിച്ചു.

സത്യാഗ്രഹസമരം, ആഗസ്റ്റ് 10 രാവിലെ 10.30 ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉൽഘാടനം ചെയ്തു. കെ.യു എസ് . ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ.എസ് മധുസൂദനൻ ആദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി പ്രൊഫ. ഡി സലിം കുമാർ, ജോയിന്റ് സെക്രട്ടറി എൻ. ആർ. രാജീവ്, സി പി ഐ തൃപ്പൂണിത്തുറ ലോക്കൽ സെക്രട്ടറി, കെ.കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു. പ്രോട്ടോകോൾ പാലിച്ചു നടന്ന സമരത്തിൽ ഇന്ന് എസ് എസ് ആദർശ് , നിതിൻ എൻ സി , പ്രവീൺ പി ബി, വിനോദ് എം എൻ , ബിജുപോൾ , എന്നിവർ സത്യാഗ്രഹം നടത്തി.