ചീരൂ.., നമ്മുടെ കുഞ്ഞിലൂടെ നിങ്ങളെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ : പ്രേക്ഷകരെ നൊമ്പരപ്പെടുത്തി മേഘ്‌നയുടെ കുറിപ്പ്

ചീരൂ.., നമ്മുടെ കുഞ്ഞിലൂടെ നിങ്ങളെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ : പ്രേക്ഷകരെ നൊമ്പരപ്പെടുത്തി മേഘ്‌നയുടെ കുറിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി : ഇന്ത്യൻ സിനിമാ പ്രേക്ഷകരെ ഏറെ വിഷമത്തിലാക്കിയ ഒന്നായിരുന്നു ചിരഞ്ജീവി സർജയുടെ മരണം.

ഇപ്പോഴിതാ അകാലത്തിൽ തന്നെ വിട്ടുപോയ ഭർത്താവിനെ ഓർത്തുകൊണ്ടുള്ള നടി മേഘ്‌നരാജിന്റെ വാക്കുകൾ ഏവരെയും നൊമ്പരപ്പെടുത്തുകയാണ്. ചീരുവിന്റെ അഭാവം നികത്താൻ കഴിയുന്നതല്ലെങ്കിലും ഇരുവരുടെയും പിറക്കാനിരിക്കുന്ന കുഞ്ഞ് നൽകുന്ന സാന്ത്വനം വലുതാണെന്ന് മേഘ്‌ന പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ചീരു, ഞാൻ വളരെയധികം ശ്രമിച്ചെങ്കിലും നിന്നോട് പറയേണ്ടതെന്താണെന്ന് വിവരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല.

നീ എനിക്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കാൻ ഈ ലോകത്തിലെ വാക്കുകൾക്കൊന്നും തന്നെ കഴിയില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നിങ്ങൾ. എന്റെ ആത്മാവിന്റെ ഒരു ഭാഗം തന്നെയായിരുന്നു ചീരു നിങ്ങൾ എന്നാണ് മേഘ്‌ന കുറിച്ചിരിക്കുന്നത്.

ഓരോ തവണയും വീടിന്റെ വാതിലിലേക്ക് നോക്കുമ്പോൾ ഇതാ ഞാൻ എത്തി എന്നു പറഞ്ഞുകൊണ്ട് നിങ്ങൾ വരാത്തത് എന്റെയുള്ളിൽ സൃഷ്ടിക്കുന്ന വേദന അഗാതമാണ്.

നിങ്ങളെ ഒന്നു തൊടാൻ പോലുമാകാതെ എന്റെ ഹൃദയം വേദനിക്കുന്നു. ആ വേദനയിൽ ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിങ്ങളുടെ സാന്നിദ്ധ്യം എനിക്ക് ചുറ്റുമുണ്ടെന്ന് അനുഭവപ്പെടുകയാണ്. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നിങ്ങൾ എനിക്ക് ചുറ്റുമുണ്ട്.

നിങ്ങൾ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അതിനാൽ തന്നെ എന്നെ തനിച്ചാക്കാനും നിങ്ങൾക്ക് കഴിയില്ല, കഴിയുമോ? നിങ്ങൾ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ്; നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകം. മധുരിതമായ ആ വിസ്മയത്തിന് നിങ്ങളോട് എന്നും ഞാൻ കടപ്പെട്ടിരിക്കും.

നമ്മുടെ കുഞ്ഞിലൂടെ, നിങ്ങളെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിങ്ങളെ വീണ്ടും പുണരാൻ, വീണ്ടും വീണ്ടും പുഞ്ചിരിതൂകുന്ന നിങ്ങളെ കാണാൻ, മുറി മുഴുവൻ പ്രകാശം നിറയ്ക്കുന്ന ആ ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. നിങ്ങൾക്കായി കാത്തിരിക്കുകയാണ് ഞാൻ.

മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്ന പോലെ. അവസാനശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്നാണ് മേഘ്‌ന കുറിച്ചത്.