ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം…! കോതയാര്‍ വനത്തില്‍ പിടിയാനകള്‍ക്കൊപ്പം സുഖ ജീവിതമോ? തിരിച്ചു വരുമോ അരിക്കൊമ്പൻ….?

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം…! കോതയാര്‍ വനത്തില്‍ പിടിയാനകള്‍ക്കൊപ്പം സുഖ ജീവിതമോ? തിരിച്ചു വരുമോ അരിക്കൊമ്പൻ….?

മൂന്നാർ: ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ ഭീതിപടർത്തിയിരുന്ന അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് ഒരുവർഷം തികയും.

2023 ഏപ്രില്‍ 29 നാണ് അരിക്കൊമ്പനെ ചിന്നക്കനാല്‍ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച്‌ പിടികൂടിയത്. കേരള വനം വകുപ്പ് ആദ്യം പെരിയാർ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പനെ പിന്നീട് തമിഴ്നാട് വനംവകുപ്പ് പിടികൂടി കോതയാർ വനമേഖലയില്‍ തുറന്നുവിടുകയായിരുന്നു.

തമിഴ്നാട്ടിലെ തിരുനെല്‍വേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. 2023 ഏപ്രില്‍ 29 ന് മയക്കുവെടി വച്ച്‌ പിടികൂടിയ അരിക്കൊമ്പനെ ആദ്യം പെരിയാർ കടുവാസങ്കേതത്തിലേക്കു മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, നാലു ദിവസങ്ങള്‍ക്കു ശേഷം തമിഴ്നാട് കമ്പത്തെ ജനവാസ മേഖലകളിലിറങ്ങിയ അരിക്കൊമ്പൻ വഴിയാത്രക്കാരനെ ആക്രമിച്ചു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

തുടർന്നു തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച്‌ പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ തിരുനെല്‍വേലി ജില്ലയിലെ കോതയാർ വനമേഖലയിലേക്കു മാറ്റി. നിലവില്‍ പിടിയാനക്കൂട്ടത്തോടൊപ്പം കോതയാർ വനത്തിലാണ് അരിക്കൊമ്പനുള്ളത്.