ചിന്നക്കനാല്‍ ലക്ഷ്യമിട്ട് അരിക്കൊമ്പൻ      നട‌ക്കുന്നു; ജാഗ്രതയോടെ കേരള വനംവകുപ്പ് ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്പൻ സഞ്ചരിക്കുന്നതായി വനം വകുപ്പ്

ചിന്നക്കനാല്‍ ലക്ഷ്യമിട്ട് അരിക്കൊമ്പൻ നട‌ക്കുന്നു; ജാഗ്രതയോടെ കേരള വനംവകുപ്പ് ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്പൻ സഞ്ചരിക്കുന്നതായി വനം വകുപ്പ്

സ്വന്തം ലേഖകൻ

കുമളി: ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്ബൻ വീണ്ടും മടങ്ങി വരുന്നു.

ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ചിന്നക്കനാല്‍ ലക്ഷ്യമിട്ടാണ് അരിക്കൊമ്ബൻ നടക്കുന്നത്. ഇതോടെ കനത്ത ജാഗ്രതയിലാണ് കേരള വനംവകുപ്പ്. ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്ബൻ സഞ്ചരിക്കുന്നുണ്ടെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിപിഎസ് റേഡിയോ കോളര്‍ ഘടിപ്പിച്ച അരിക്കൊമ്ബനെ കേരള തമിഴ്‌നാട് വനംവകുപ്പുകള്‍ നിരീക്ഷിച്ച്‌ വരികയാണ്. ഇതുപ്രകാരം അരിക്കൊമ്ബന്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ കുമളിക്ക് എട്ട് കിലോമീറ്റര്‍ മാത്രം അകലത്തിലെത്തിയെന്ന് ജിപിഎസ് സിഗ്നലില്‍ വ്യക്തമായി.

ആന ലോവര്‍ ക്യാംപിലെത്തിയതിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. ലോവര്‍ ക്യാമ്ബില്‍ നിന്ന് ചിന്നക്കനാലിലേക്ക് 80 കിലോമീറ്റര്‍ ആണ് ഉള്ളത്. ഇതില്‍ 40 കിലോമീറ്റര്‍ പരിധി അരിക്കൊമ്ബന്‍ ചിന്നക്കനാലില്‍ ഉണ്ടായിരുന്നപ്പോള്‍ സഞ്ചരിക്കുന്ന വനമേഖലയാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിചിത മേഖലയാണ് ഈ 40 കിലോമീറ്റര്‍. തമിഴ്‌നാട്ടിലെ തേനി ഡിവിഷന് കീഴിലുള്ള രണ്ട് റിസര്‍വ് ഫോറസ്റ്റുകളാണ് ബാക്കി 40 കിലോമീറ്റര്‍.

Tags :