ചിങ്ങവനം ഗോമതിക്കവലയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി: ഇവിടം സ്ഥിരം അപകട മേഖല.
ചിങ്ങവനം: ഗോമതിക്കവലയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി. ഇന്നലെ രാത്രി 10.30നായിരുന്നു അപകടം
ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആലപ്പുഴയിൽ നിന്നു വന്ന ഐസിയു അംബുലൻസ് ആണ് ഡിവൈഡറിൽ ഇടിച്ചുകയറിയത്.
50 മീറ്റ റോളം ഡിവൈഡറിൽകൂടി ഓടിയാണ് അംബുലൻസ് നിന്നത്.
ആംബുലൻസിൽ ഉണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗിയെയും ഒപ്പമുണ്ടായിരുന്ന ബന്ധു ഉൾപ്പെടെയുള്ളവരെയും മറ്റൊരു ഐസിയു ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
ആം ബുലൻസിന്റെ മുൻഭാഗം തകർന്നു. അപകടവിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്‌ഥലത്ത് എത്തി. റോഡിനു മധ്യഭാഗത്തായി കിടന്ന ആംബുലൻസ് ക്രെയിനിൻ്റെ സഹായത്തോടെ മാറ്റി. ഇതേസ്‌ഥലത്ത് ശനിയാഴ്‌ച രാത്രി കാർ അപകടത്തിൽപെട്ടിരുന്നു.
Third Eye News Live
0