പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ കുഴിച്ചുമൂടാൻ ശ്രമം: നാട്ടുകാർ തടഞ്ഞു. സംഭവം ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിന് സമീപം:
സ്വന്തം ലേഖകൻ
ചിങ്ങവനം: മാലിന്യം റോഡരികിൽ കുഴിച്ചുമൂടാനുളള നഗരസഭാ ജീവനക്കാരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിനു സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കമ്പനി കടവിനടുത്തുള്ള റോസരികിലാണ് പ്ലാസ്റ്റിക് മാലിന്യം കുഴിച്ചുമൂടാൻ ശ്രമം നടന്നത്.
ഇവിടെയുള്ള നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യമാണ് കുഴിച്ചുമൂടാൻ ശ്രമിച്ചത്. ജെസിബി ഉപയോഗിച്ച് റോസരികിൽ കുഴിക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി തടയുകയായിരുന്നു. ഹരിത കർമ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെയടുത്ത് സംഭരിക്കുന്നത്.
അതേസമയം അനധികൃതമായി റോഡിൽ ഉപേക്ഷിക്കുന്ന മാലിന്യം സംസ്കരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി നഗരസഭ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0