video
play-sharp-fill
കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി അടക്കിയിരുത്തുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരുന്നോളൂ.. നിങ്ങളുടെ കുട്ടികളെ കാത്തിരിക്കുന്നത് ​ഗുരുതുര ആരോ​ഗ്യ പ്രശ്നങ്ങൾ

കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി അടക്കിയിരുത്തുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരുന്നോളൂ.. നിങ്ങളുടെ കുട്ടികളെ കാത്തിരിക്കുന്നത് ​ഗുരുതുര ആരോ​ഗ്യ പ്രശ്നങ്ങൾ

സ്മാർട്ട് ഫോണിന്റെയും മറ്റും അമിതോപയോഗം കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി മയോപിയ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നതെന്നും വിദ​ഗ്ധർ പറയുന്നു. ദൂരക്കാഴ്ച എന്നറിയപ്പെടുന്ന മയോപിയ, ദൂരെയുള്ള വസ്തുക്കളെ കാണാൻ ബുദ്ധിമുട്ടുള്ള ഒരു നേത്രരോഗമാണ്.

ഇന്ത്യയിലെ കുട്ടികൾക്കിടയിൽ ഈ നേത്ര രോ​ഗം കൂടുതലായി കണ്ട് വരുന്നു. ഇതൊരു വലിയൊരു ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2050 ഓടെ ഈ രോ​ഗം ലോകജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

മയോപിയ കുട്ടികൾക്കിടയിൽ വളരുന്ന ആശങ്കയാണ്. 5 മുതൽ 15 വരെ പ്രായമുള്ള കുട്ടികളിൽ മയോപിയ നിരക്ക് ഗണ്യമായി കുതിച്ചുയർന്നിരിക്കുകയാണ്. മയോപിയ നിയന്ത്രിക്കുന്നതിന് ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമെന്നത് പതിവ് നേത്ര പരിശോധനയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷത്തിലൊരിക്കൽ കുട്ടികൾക്ക് കണ്ണ് പരിശോധന നടത്തുക. പതിവ് പരിശോധനകൾ മയോപിയ നേരത്തെ കണ്ടെത്താൻ സഹായിക്കുന്നു.

കറക്റ്റീവ് ലെൻസുകൾ, അട്രോപിൻ ഐ ഡ്രോപ്പുകൾ അല്ലെങ്കിൽ ഓർത്തോകെരാറ്റോളജി (ഓവർനൈറ്റ് കറക്റ്റീവ് ലെൻസുകൾ) പോലുള്ള ചികിത്സകളിലൂടെ രോ​ഗം ഭേദമാക്കാവുന്നതാണ്.

മയോപിയ അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ നിയന്ത്രിക്കാൻ സഹായിക്കും. വെളിയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളിൽ മയോപിയ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പുറത്ത് നിന്നുള്ള വെളിച്ചം കൊള്ളുന്നത് ആരോഗ്യകരമായ കണ്ണുകൾക്ക് സ​ഹായിക്കുന്നു.

കുട്ടികളെ പുറത്ത് കളിക്കാൻ വിടുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.