കുമളിയിൽ പന്ത്രണ്ടുകാരി ഗർഭിണിയായി: പതിനൊന്നുകാരനെ പ്രതി ചേർത്ത് പൊലീസ്; ഞെട്ടിത്തെറിച്ച് നാടും നാട്ടുകാരും
ക്രൈം ഡെസ്‌ക്
കുമളി: സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ പന്ത്രണ്ടുകാരി ഗർഭിണിയായതിൽ ഞെട്ടിത്തെറിച്ച് നാടും നഗരവും. കേസിൽ പൊലീസ് പ്രതി ചേർത്തത് പതിനൊന്നുകാരനെയാണെന്നു കൂടി അറിഞ്ഞതോടെയാണ് ഞെട്ടൽ പൂർത്തിയായത്. കുമളി പൊലീസ് സ്റ്റേഷൻ അതിർത്തിയിലായിരുന്നു സംഭവം.
സ്‌കൂളിൽ എത്തിയ പന്ത്രണ്ടുകാരിയായ പെൺകുട്ടിയ്ക്ക് ശാരീരികമായുള്ള മാറ്റങ്ങളും അസ്വസ്ഥതതകളും കണ്ടെത്തിയതോടെ അധ്യാപകർ കുട്ടിയെ കൗൺസിലിംഗിനു വിധേയയാക്കുകയായിരുന്നു. ഇതോടെയാണ് തനിക്ക് പീഡനം ഏറ്റതായി കുട്ടി തുറന്ന് പറഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വിവരം സ്‌കൂൾ അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കൗൺസിലിംഗിനു വിധേയരാക്കിയവർ വീണ്ടും വിശദമായി കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തന്നെ പീഡിപ്പിച്ചത് പതിനൊന്ന് വയസുള്ള കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് പ്രഥമ വിവര റിപ്പോർട്ട് അടക്കം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതേ തുടർന്ന് രണ്ടു കുട്ടികളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച പൊലീസ് സംഘം ഇത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
എന്നാൽ, സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ വിശദമായ അന്വേഷണം തന്നെ വേണ്ടി വരുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കുട്ടികളെ രണ്ടു പേരെയും ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ കേസിന്റെ നിജസ്ഥിതി പുറത്തു വരികയുള്ളൂവെന്നാണ് പൊലീസ് നൽകുന്ന വിവരം.