video
play-sharp-fill
കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ല ; നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു : ഗതാഗത മന്ത്രി

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ല ; നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു : ഗതാഗത മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാറുകളില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. ഇക്കാര്യം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞെന്നേയുള്ളൂ എന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഫൈന്‍ ഇടാക്കില്ല. ചര്‍ച്ചയാകട്ടെ എന്ന് മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉദ്ദേശിച്ചുള്ളൂ. കൂടിയാലോചന നടത്താന്‍ താന്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കാന്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് മുതല്‍ 14 വയസ് വരെയുള്ള 135 സെന്റി മീറ്ററില്‍ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ചു വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞിരുന്നു.