play-sharp-fill
ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക്  ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ മര്‍ദനം; മർദിച്ചത് സ്കെയിൽ കൊണ്ട്; അന്വേഷണം ആയയുടെ പരാതിയെ തുടർന്ന്

ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ മര്‍ദനം; മർദിച്ചത് സ്കെയിൽ കൊണ്ട്; അന്വേഷണം ആയയുടെ പരാതിയെ തുടർന്ന്

സ്വന്തം ലേഖിക

പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ മര്‍ദനം.


പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളാണ് മര്‍ദനത്തിനിരയായത്.
ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ.വിജയകുമാര്‍ രാജിവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയകുമാര്‍ പല തവണയായി കുഞ്ഞുങ്ങളെ മര്‍ദിച്ചുവെന്നാണ് പരാതി. സ്കെയില്‍ വെച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്.

നവജാതശിശുക്കള്‍ മുതല്‍ അഞ്ച് വയസ് പ്രായമായ കുട്ടികള്‍വരെയാണ് ഈ ശിശുപരിപാലന കേന്ദ്രത്തിലുള്ളത്. ഫോണില്‍ സംസാരിക്കവെ കുട്ടികള്‍ കരയുന്നതാണ് മര്‍ദനത്തിന് കാരണമെന്നാണ് ആയയുടെ പരാതിയില്‍ പറയുന്നത്.

ഇതുസംബന്ധിച്ച്‌ നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ കളക്ടറെ സമീപിക്കുന്നത്. ആയയുടെ പരാതിയെ തുടര്‍ന്ന് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

അടുത്ത ദിവസം അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. സി.പി.എം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. വിജയകുമാറിനെതിരെ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.