play-sharp-fill
സ്കൂളിലെ ടീച്ചർമാർക്ക് കൗൺസിലർ ടീച്ചറോട് വിരോധം; വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന വ്യാജ പരാതി ഒമ്പതാം ക്ലാസ്സുകാരനിൽ നിന്ന് എഴുതി വാങ്ങി; കേസിൽ കുടുക്കിയതോടെ കൗൺസലിംഗ് ടീച്ചറുടെ ആത്മഹത്യ; ഒടുവിൽ കുട്ടിയുടെ മൊഴിയിൽ സത്യം പുറത്ത്; സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിന തടവും 1,36,000 പിഴയും

സ്കൂളിലെ ടീച്ചർമാർക്ക് കൗൺസിലർ ടീച്ചറോട് വിരോധം; വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന വ്യാജ പരാതി ഒമ്പതാം ക്ലാസ്സുകാരനിൽ നിന്ന് എഴുതി വാങ്ങി; കേസിൽ കുടുക്കിയതോടെ കൗൺസലിംഗ് ടീച്ചറുടെ ആത്മഹത്യ; ഒടുവിൽ കുട്ടിയുടെ മൊഴിയിൽ സത്യം പുറത്ത്; സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിന തടവും 1,36,000 പിഴയും

ഇടുക്കി: ഒമ്പതാം ക്ലാസ്സുകാരനെ ഭീഷണിപ്പെടുത്തി വ്യാജ ലൈം​ഗികപീഡന പരാതി എഴുതി വാങ്ങിയ ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ ശിക്ഷ വിധിച്ച് കോടതി. ഒമ്പതാം ക്ലാസ്സുകാരനിൽ നിന്ന് വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന വ്യാജ പരാതിയാണ് ഇയാൾ എഴുതി വാങ്ങിയത്.

കേസിൽ ഇയാൾക്ക് അഞ്ചര വർഷം കഠിന തടവും 1,36,000 പിഴയും കോടതി വിധിച്ചു. സ്കൂളിലെ മറ്റ് ടീച്ചർമാർക്ക് കൗൺസിലറോടുള്ള വിരോധം നിമിത്തമാണ് വ്യാജ പരാതി എഴുതി വാങ്ങിയത്. പോലീസ് കുട്ടിയുടെ മൊഴി എടുത്തതോടെയാണ് സംഭവം വ്യാജമാണെന്ന് കണ്ടെത്തിയത്.

തനിക്കെതിരെയുളള എഫ് ഐ ആറ് റദ്ദ് ചെയ്യാൻ പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സമയബന്ധിതമായി വിചാരണ നടത്താൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 2 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയെന്നും പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിലെ മറ്റ് ടീച്ചർമാർക്ക് കൗൺസിലർ ടീച്ചറിനോടുള്ള വിരോധം മൂലം പ്രതിയെ കൊണ്ട് കുട്ടിയെ ഭീക്ഷണിപ്പെടുത്തി വ്യാജ പരാതി എഴുതി വാങ്ങുകയായിരുന്നു. പ്രതി തന്നെ അടച്ചിട്ട മുറിയിൽ തനിച്ചിരുത്തി ഭീക്ഷണിപ്പെടുത്തിയാണ് പരാതി എഴുതി വാങ്ങിയതെന്ന് കുട്ടി മൊഴി നൽകി.

പിന്നീടാണ് ചൈൽഡ് ലൈൻ പ്രവർത്തകനെ പ്രതിയാക്കി മൂന്നാർ പൊലീസ് പോക്സോ നിയമം, ജ്യൂവനൈൽ ജസ്റ്റിസ് ആക്ട്, ഇന്ത്യൻ പീനൽ കോഡ് തുടങ്ങി വിവിധ വകുപ്പുകളിൽ കേസ് എടുത്തത്. 17 സാക്ഷികളെയും 23 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

സംഭവത്തിന്‌ ശേഷം പിന്നീട് കൗൺസലിംഗ് ടീച്ചർ ആത്മഹത്യ ചെയ്ത സാഹചര്യവുമുണ്ടായി. പ്രതി അടക്കുന്ന പിഴ മരിച്ച ടീച്ചറിന്റെ അവകാശികൾക്ക് നൽകാനും കോടതി ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.