video
play-sharp-fill
ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ ഇറങ്ങിനടന്ന രണ്ട് വയസ്സുകാരൻ ഒന്നര കിലോമീറ്ററോളം ഒറ്റയ്ക്കു നടന്ന് വീട്ടിലെത്തി; സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ ഇറങ്ങിനടന്ന രണ്ട് വയസ്സുകാരൻ ഒന്നര കിലോമീറ്ററോളം ഒറ്റയ്ക്കു നടന്ന് വീട്ടിലെത്തി; സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ ഇറങ്ങിനടന്ന രണ്ടു വയസ്സുകാരൻ ഒന്നര കിലോമീറ്ററോളം ദൂരം ഒറ്റയ്ക്കു നടന്നു വീട്ടിലെത്തി.

തിരുവനന്തപുരം നേമത്തിന് സമീപം വെള്ളായണി കാക്കാമൂലയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സസ്പെൻഡ‍് ചെയ്തു.

കാക്കാമൂല കുളങ്ങര ‘സുഷസ്സിൽ’ ജി.അർച്ചന–സുധീഷ് ദമ്പതികളുടെ മകൻ അങ്കിതാണ് ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ പുറത്തിറങ്ങി വഴിയറിയാതെ തപ്പിത്തടഞ്ഞ് ഒടുവിൽ സുരക്ഷിതനായി വീട്ടിലെത്തിയത്. മാതാപിതാക്കൾ ജോലിക്കാരായതിനാലാണ് പകൽ സമയത്ത് കുഞ്ഞിനെ ഡേ കെയറിൽ‌ വിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപികമാർ ഉൾപ്പെടെ 4 പേരാണ് ഡേ കെയറിൽ ഉള്ളത്. 3 പേർ സമീപത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ഒരു അധ്യാപിക മാത്രമാണ് ഡേകെയറിൽ ഉണ്ടായിരുന്നത്.

മുതിർന്ന കുട്ടികളെ ശുചിമുറിയിലേക്കു വിട്ട സമയത്താണ് രണ്ടു വയസ്സുകാരൻ പുറത്തേക്കിറങ്ങിയത്. ചൈല്‍ഡ് ലൈനിലും പൊലീസ് സ്റ്റേഷനിലും വീട്ടുകാർ പരാതി നല്‍കിയിട്ടുണ്ട്.