play-sharp-fill
മുഖ്യമന്ത്രിയെ മൈക്രോഫോണിലൂടെ അസഭ്യം പറഞ്ഞു ; യുവാവിനെതിരെ കേസ്

മുഖ്യമന്ത്രിയെ മൈക്രോഫോണിലൂടെ അസഭ്യം പറഞ്ഞു ; യുവാവിനെതിരെ കേസ്

തിരുവനന്തപുരം : മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസ്. സഹോദരൻറെ മരണത്തിൽ നടപടിക്കായ്  സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിൽ ഇരിക്കുന്ന ശ്രീജിത്തിനെതിരെയാണ് കേസ്.

ശ്രീജിത്ത് സെക്രട്ടറിയേറ്റ് വളപ്പിലേക്ക് നോക്കി മൈക്രോഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറയുകയായിരുന്നു.

പാറശാല പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കുമ്പോഴാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവ് മരിച്ചത്. പിന്നീട് 2015 മെയ് 22ന് ആണ് ശ്രീജിത്ത് സഹോദരൻറെ കസ്റ്റഡി മരണത്തിൽ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കൽ നിശ്ചിതകാല സമരം ആരംഭിച്ചത്. പിന്നീട് സി ബി ഐ കേസ് ഏറ്റെടുത്തതോടെ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞു സിബിഐ കേസ് എറ്റെടുത്തുവെന്നതിന് യാതൊരു രേഖകളുമില്ലയെന്നു മനസിലാക്കിയ ശ്രീജിത്ത് വീണ്ടും സമരം പുനരാരംഭിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group