play-sharp-fill
മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരം, കാര്യങ്ങള്‍ വിശദീകരിക്കാത്തത് ചട്ടലംഘനം ; മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയില്‍ ഗവര്‍ണറുടെ കത്ത്

മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരം, കാര്യങ്ങള്‍ വിശദീകരിക്കാത്തത് ചട്ടലംഘനം ; മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയില്‍ ഗവര്‍ണറുടെ കത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയില്‍ ഗവര്‍ണറുടെ കത്ത്. സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും ഗവര്‍ണറുടെ കത്തില്‍ വിമര്‍ശനം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കാര്യങ്ങള്‍ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവര്‍ണര്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഇരുവരും ഹാജരാകാതിരുന്നത് ഭരണഘടന ബാധ്യത നിറവേറ്റാത്തതായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ് . തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിര്‍വ്വഹിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രി പറഞ്ഞ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്കറിയണമെന്നും ഗവര്‍ണര്‍ കത്തില്‍ ചോദിക്കുന്നു. കാര്യങ്ങള്‍ രാഷ്ട്രപതിയെ അറിയിക്കാന്‍ വേണ്ടിയാണ് താന്‍ വിശദീകരണം ആവശ്യപ്പെട്ടതെന്നും പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നല്‍കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഹാജരായി വിശദീകരണം നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളിക്കൊണ്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഭരണഘടനാപരമായി തെറ്റായ കാര്യങ്ങളാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.