ചതുരംഗക്കളത്തില്‍ ഇന്ത്യൻ പടയോട്ടം; കാൻഡിഡേറ്റ്സ് ചെസ്സ് ടൂര്‍ണമെന്റില്‍ കിരീടമണിഞ്ഞ് ഇന്ത്യയുടെ ഡി ഗുകേഷ്; ചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ചരിത്രനേട്ടം….

ചതുരംഗക്കളത്തില്‍ ഇന്ത്യൻ പടയോട്ടം; കാൻഡിഡേറ്റ്സ് ചെസ്സ് ടൂര്‍ണമെന്റില്‍ കിരീടമണിഞ്ഞ് ഇന്ത്യയുടെ ഡി ഗുകേഷ്; ചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ചരിത്രനേട്ടം….

ഡൽഹി: കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻ്റില്‍ അഭിമാനകരമായ വിജയവുമായി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദൊമ്മരാജു.

പതിനേഴുകാരനായ ഗുകേഷ് കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻ്റില്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ചരിത്രനേട്ടം കൂടിയാണ് സ്വന്തമാക്കിയത്.
കാനഡയിലെ ടൊറൻ്റോയില്‍ നടന്ന 14 റൗണ്ട് കാൻഡിഡേറ്റ് ടൂർണമെൻ്റിൻ്റെ അവസാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കൗമാരക്കാരൻ ഏക ലീഡറായി ഫിനിഷ് ചെയ്തു. ഈ വർഷാവസാനം ലോക കിരീടത്തിനായി നിലവിലെ ലോക ചാമ്ബ്യൻ ഡിംഗ് ലിറനെയാണ് ഗുകേഷ് നേരിടുക.

9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂർണമെൻര് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് നേട്ടം. ടൂർണമെന്റ് ജയത്തോടെ ഡി ഗുകേ ലോകചെസ്സ് ചാമ്പ്യൻഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 17 കാരനായ ഗുകേഷ്. 2014ല്‍ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്. മാഗ്നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്ബ്യന്മാരാകുമ്പോള്‍ ഇരുവർക്കും 22 വയസ്സായിരുന്നു. ചരിത്ര നേട്ടത്തില്‍ ഗുകേഷിനെ അഭിനന്ദിച്ച്‌ വിശ്വനാഥൻ ആനന്ദ് രംഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തില്‍ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് ‘എക്‌സില്‍’ കുറിച്ചു.

ലോക ചെസ് ചാമ്പ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് ഫിഡെ കാൻഡിഡേറ്റസ്. 2024 ലെ ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിനായുള്ള മത്സരത്തില്‍ 17 കാരനായ ഗുകേഷ് ഡിംഗ് ലിറനെ നേരിടും.