ചേർപ്പുങ്കൽ പാലം നിർമ്മാണം ഉടൻ ആരംഭിക്കും വി എൻ വാസവൻ

ചേർപ്പുങ്കൽ പാലം നിർമ്മാണം ഉടൻ ആരംഭിക്കും വി എൻ വാസവൻ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : സാങ്കേതിക തർക്കങ്ങൾ മൂലം നിലച്ച ചേർപ്പുങ്കൽ സമാന്തരപാലത്തിന്റെ നിർമ്മാണം പുനരാരം ഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
തോമസ് ചാഴിക്കാടൻ എം പി ക്കൊപ്പം പാലം നിർമ്മാണ സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ചേർപ്പുങ്കൽ പള്ളിക്കു സമീപം മീനച്ചിലാറിന്റെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം നിലപ്പിചട്ട് ഒരു വർഷത്തോളമായി. . നിലവിലുള്ള പാലത്തിന് വീതി കുറവായതുകൊണ്ടാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. മൂന്ന് തൂണുകളുടെ പണി കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനുശേഷമാണ് സാങ്കതിക തർക്കങ്ങളിൽ പെട്ട് നിർമ്മാണം മുടങ്ങിയത്.
ഒറിജിനൽ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ പാലത്തിൻറെ സൂപ്പർ സ്ട്രക്ചറിനുള്ള ബീമിന്റയും സ്ലാബിന്റെയും (ടെന്റർ ഷെഡിയൂളിൽ പറഞ്ഞരുന്ന ക്വാണ്ടിറ്റിയോക്കാൾ) മെറ്റീരിയൽസിന്റെ അളവ്, വിശദമായ ഡ്രേയിങ്ങ് അനുസരിച്ചുള്ള അളവിനേക്കാളും കുറവാണ് ഈ കാരണത്താൽ കോൺട്രാക്ടർക്ക് പണി തുടരാൻ കഴിഞ്ഞില്ലന്നാണ് മനസിലാക്കുന്നത്.

റിവൈസ് എസ്റ്റിമേറ്റ്, അനുവാദത്തിനായി ചീഫ് എഞ്ചിനിയറുടെ ഓഫീസിൽ നിന്നും തയാറാക്കി യിട്ടുണ്ട്. ഈ റിവൈസ് എസ്റ്റിമേറ്റിലുള്ള തുക കരാറുകാരന്റെ എഗ്രിമെൻറ് തുകക്ക് ഉള്ളിൽ തന്നെയാണന്നും അറിയുന്നു.

ഇന്നു തന്നെ പൊതുമരാമത്ത് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്ത് ഉദ്യോഗസ്ഥ തലത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കും. സർക്കാരിന് കൂടുതൽ സാമ്പത്തിക ബാധ്യതയൊന്നും വരാതെ തന്നെ പാലത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കും അതുകൊണ്ടു തന്നെ കാല താമസസമില്ലാതെ പണികൾ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിലുള്ള പാലത്തിന് വീതിയില്ല. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മറുവശത്ത് വാഹനങ്ങൾ നിർത്തിയിടുകയാണ്. സമീപകാലത്ത് ആശുപത്രികൂടി പ്രവർത്തനം ആരംഭിച്ചതോടെ തിരക്കേറിയിട്ടുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് സമാന്തര പാലം നിർമിക്കാൻ തീരുമാനമെടുത്തത്. അത് വേഗത്തിൽ പൂർത്തീകരിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുമെന്ന് വി എൻ വാസവൻ അറിയിച്ചു.

മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്ജ്, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ആർ. രഘുനാഥൻ, ഏരിയാ സെക്രട്ടറി പി.എൻ. ബിനു എന്നിവരുമൊപ്പമുണ്ടായിരുന്നു.