ചേർത്തലയിൽ റോഡ് മുറിച്ചു കടക്കവെ ബൈക്ക് ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
സ്വന്തം ലേഖിക
ചേർത്തല: പൂച്ചാക്കലിൽ റോഡ് മുറിച്ചു കടക്കവെ ഓട്ടോറിക്ഷ ഡ്രൈവർ ബൈക്ക് ഇടിച്ചു മരിച്ചു. ചേന്നം പള്ളിപുറം 16ാം വാർഡ് പൊങ്ങപറമ്പിൽ ശശിധരപണിക്കർ (65) ആണ് മരിച്ചത്
വ്യാഴാഴ്ച രാത്രി ചേർത്തല-അരൂക്കുറ്റി റോഡിൽ ഒറ്റപ്പുന്ന ജംങ്ഷനിലാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ശശിധരപണിക്കരുടെ തലയ്ക്ക് പരുക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശശിധരപണിക്കർ വർഷങ്ങളായി ഒറ്റപ്പുന്ന ജംങ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഭാര്യ: കോമളവല്ലി. മക്കൾ: ശ്രീക്കുട്ടൻ. സൗമ്യ.
Third Eye News Live
0