play-sharp-fill
ശ്രീലങ്കയിലേതിന് സമാന സാഹചര്യം ഉണ്ടാകും; ‘കെ റെയിലില്‍ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വരുമെന്ന് ചെന്നിത്തല

ശ്രീലങ്കയിലേതിന് സമാന സാഹചര്യം ഉണ്ടാകും; ‘കെ റെയിലില്‍ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വരുമെന്ന് ചെന്നിത്തല

സ്വന്തം ലേഖിക

ന്യൂഡൽഹി: കെ റെയിലില്‍ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല.


ശ്രീലങ്കയിലേതിന് സമാന സാഹചര്യം കേരളത്തിലുണ്ടാകും. സില്‍വര്‍ ലൈന് കേന്ദ്രം അന്തിമ അനുമതി നല്‍കിയില്ലെങ്കില്‍ പദ്ധതി നിര്‍ത്തുമെന്നാണ് വേറെ വഴി നോക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയെന്നും ചെന്നിത്തല പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.റെയില്‍ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്‍റെ പരിസരത്ത് പൊലീസ് പിക്കറ്റിംഗ് തുടങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തില്‍ കയറി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലിട്ടതോടെയാണ് സുരക്ഷ കടുപ്പിച്ചത്.

പൊലീസിന്‍റെ കണ്ണുവെട്ടിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് കോമ്പൗണ്ടില്‍ കടന്നത് വലിയ വീഴ്ചയായിരുന്നു. ക്ലിഫ് ഹൗസിലെ പ്രധാന കവാടത്തില്‍ മാത്രമായിരുന്നു പൊലീസ് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ക്ലിഫ് കോമ്പൗണ്ടിന്‍റെ പിന്നിലൂടെ സ്വകാര്യ വ്യക്തിയുടെ പുരിയിത്തിലൂടെയാണ് സമരക്കാര്‍ പ്രവേശിച്ചത്. ഇതോടെ സുരക്ഷ ഓഡിറ്റ് നടത്തി.