കേരളത്തിലെ ആദ്യ ഗ്രാമീണ വിവരശേഖരണ വെബ് സൈറ്റ്; ‘ചേന്നാട്ട് ഗ്രൂപ്പ് ഹലോ പാമ്പാടി’ യുടെ ലോഞ്ചിംഗ് നടന്നു

കേരളത്തിലെ ആദ്യ ഗ്രാമീണ വിവരശേഖരണ വെബ് സൈറ്റ്; ‘ചേന്നാട്ട് ഗ്രൂപ്പ് ഹലോ പാമ്പാടി’ യുടെ ലോഞ്ചിംഗ് നടന്നു

കോട്ടയം : കേരളത്തിലെ ആദ്യ ഗ്രാമീണ വിവരശേഖരണ വെബ് സൈറ്റായ ‘ചേന്നാട്ട് ഗ്രൂപ്പ് ഹലോ പാമ്പാടി’ യുടെ ലോഞ്ചിംഗ് നടന്നു. ചിങ്ങം ഒന്നിന് ​വൈകിട്ട് 5 മണിക്ക് പാമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള അർബൻ റൂറൽ ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ അഡ്വ: റെജി സഖറിയ ‘ഹലോ പാമ്പാടി ‘ വിവരശേഖരണ വെബ്​സൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

വിവര സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ ആണ് ഹലോ പാമ്പാടിയിൽ കൂടി സാധ്യമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമതി പാമ്പാടി യൂണിറ്റ് പ്രസിഡൻ്റ് ഷാജി പി .മാത്യു അധ്യക്ഷനായി.

വ്യാപാരി വ്യവസായി ഏകോപന സമതി സെക്രട്ടി കുര്യൻ സഖറിയ, ബിജെപി ജില്ലാ സെക്രട്ടറി സോബിൻലാൽ, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനായ അഡ്വ: സിജു കെ .ഐസക് , പാമ്പാടിക്കാരൻ ന്യൂസ് മാനേജിംഗ് പാർട്ട്ണേഴ്സായ ഹരികുമാർ, ജോവാൻ മധുമല എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടിക്കാരൻ ന്യൂസ് മാർക്കറ്റിഗ് എക്സിക്യുട്ടീവ് ദിവ്യ എം സോന, ഹലോ പാമ്പാടി ലോഗോ തയ്യാറാക്കിയ രാഹുൽ ചെറിയാൻ എന്നിവരെ ആദരിച്ചു. പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമതിക്ക് പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ ആദര പത്രവും ചടങ്ങിൽ കൈമാറി.പാമ്പാടിയിലെ വ്യാപാരികളും ,പാമ്പാടിക്കാരൻ ന്യൂസിൻ്റെ സൗഹൃദ കൂട്ടായ്മ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.