തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം ; കോച്ചുകൾക്ക് തീപ്പിടിച്ചു ; കൂട്ടിയിടിച്ചത് ഗുഡ്സ് ട്രെയിനും മൈസൂരു – ദർഭംഗ എക്സ്പ്രസും ; ആറ് കോച്ചുകള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ഗുഡ്സ് ട്രെയിനും മൈസൂരു – ദർഭംഗ എക്സ്പ്രസുമാണ് (12578) കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപം കാവേരിപേട്ടയിൽ രാത്രി 8.21-ഓടെയായിരുന്നു അപകടം.
ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ രണ്ട് കോച്ചുകള്‍ക്ക് തീപ്പിടിക്കുകയും ആറ് കോച്ചുകള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0