play-sharp-fill
ബൈക്കിൽ എത്തി സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം ; റോഡിൽ വീണ യുവതിയെ വലിച്ചിഴച്ച് ക്രൂരത; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ച് പോലീസ്

ബൈക്കിൽ എത്തി സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം ; റോഡിൽ വീണ യുവതിയെ വലിച്ചിഴച്ച് ക്രൂരത; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ച് പോലീസ്

ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ നിന്ന് നടുക്കുന്ന മാല മോഷണത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്. ബൈക്കിലെത്തിയ രണ്ട് പേർ വീട്ടമ്മയുടെ സ്വർണ മാല മോഷ്ടിച്ചു. മാലയ്ക്കായി മോഷ്ടാക്കൾ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഇക്കഴിഞ്ഞ ഒക്ടോബർ 20നാണ് സംഭവം നടന്നത്. മധുര പന്തടി സ്വദേശിയായ മഞ്ജുളയുടെ സ്വർണ മാല പൊട്ടിക്കാനാണ് ബൈക്കിലെത്തിയ രണ്ട് പേർ ശ്രമിച്ചത്.
ദീപാവലി ആഘോഷത്തിനായി സാധനങ്ങൾ വാങ്ങിയശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.

വീടിന് മുന്നിൽ വച്ച് ടൂ വീലറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുമ്പോൾ പിന്നാലെയുണ്ടായിരുന്ന ബൈക്കിന്‍റെ പുറകു വശത്ത് ഇരുന്നയാൾ മഞ്ജുളയുടെ മാലയിൽ കയറിപ്പിടിച്ചു. റോഡിലേക്ക് വീണ മഞ്ജുളയെ വലിച്ചിഴച്ചുകൊണ്ടുപോയ സംഘം മാലയുടെ ഒരു ഭാഗവുമായി കടന്നുകളഞ്ഞു.

മൂന്ന് പവൻ തൂക്കമുള്ള മാലയാണ് മഞ്ജുള ധരിച്ചിരുന്നത്.
ഒന്നര പവനോളം വരുന്ന ഭാഗം മോഷ്ടാക്കൾ കൈക്കലാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്നും മധുര പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group