video
play-sharp-fill
കുട്ടികളുടെ ഉൾപ്പെടെയുള്ള വീഡിയോകൾ; സൂക്ഷിച്ചിരുന്നത് ആയിരത്തോളം ക്ലിപ്പുകൾ; അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച 22 കാരൻ പിടിയിൽ

കുട്ടികളുടെ ഉൾപ്പെടെയുള്ള വീഡിയോകൾ; സൂക്ഷിച്ചിരുന്നത് ആയിരത്തോളം ക്ലിപ്പുകൾ; അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച 22 കാരൻ പിടിയിൽ

ചെന്നൈ: കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. 22 വയസുകാരനായ ബികോം ബിരുദധാരിയെയാണ് ചെന്നൈ പൊലീസ് തെലങ്കാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ നിന്ന് ആയിരത്തോളം അശ്ലീല വീഡിയോകളും ചിത്രങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവയെല്ലാം കുട്ടികൾ ഉൾപ്പെടുന്നവയായിരുന്നു.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലക്കാരനായ വെങ്ക രഘുനാഥ് റെഡ്ഡി എന്നയാളാണ് പിടിയിലായത്. ഇയാളെ സംബന്ധിച്ച് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചെന്നെ സിറ്റി പൊലീസിന്റെ വെസ്റ്റ് സോൺ സൈബർ ക്രൈം വിങിന് വിവരം നൽകിയിരുന്നു.

ഇതനുസരിച്ച് പൊലീസുകാർ ഇയാളുടെ ഐ.പി വിലാസം ശേഖരിച്ചു. അന്വേഷണത്തിൽ തെലങ്കാനയിൽ നിന്നാണ് പ്രവർത്തനം എന്ന് മനസിലാക്കി ചെന്നൈ പൊലീസിലെ ഇൻസ്പെക്ടർ ശാന്തി ദേവിയുടെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് പോയി അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങൾ കണ്ടെടുത്തു. ഇവ സോഷ്യൽ മീഡിയിയലെ ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും അതിൽ നിന്ന് പ്രതികരണങ്ങൾ ഉണ്ടാവുമ്പോൾ അവരെ നേരിട്ട് ബന്ധപ്പെടുകയുമായിരുന്നു രീതി.

ശേഷം ഇവരിൽ നിന്ന് പണം വാങ്ങി അശ്ലീല വീഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

നേരത്തെ ഒരു ക്ലൗഡ് അക്കൗണ്ടിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നതിന് ന്യൂസീലാൻഡിലെ പൊലീസ് വിഭാഗം കണ്ടെത്തുകയും ഇയാൾക്ക് ഇ-മെയിലിലൂടെ അവിടെ നിന്ന് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തിരുന്നു.

നവംബറിൽ ന്യൂസീലാൻഡ് അധികൃതരുടെ അറിയിപ്പ് വന്നതിന് പിന്നാലെ ഇയാൾ ക്ലൗഡ് അക്കൗണ്ടിൽ എന്ന് എല്ലാ വീഡിയോകളും ഡിലീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ചെന്നൈ പൊലീസ് ഇതേ കുറ്റകൃത്യത്തിന്റെ പേരിൽ തന്നെ യുവാവിനെ അന്വേഷിച്ച് സ്വന്തം നാട്ടിലെത്തിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.