ചെങ്ങന്നൂരിൽ തീപിടുത്തം;  തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തിരുവല്ലയിലെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്കേറ്റു; നഗരസഭയിലെ ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് അ​​ഗ്നിബാധ

ചെങ്ങന്നൂരിൽ തീപിടുത്തം; തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തിരുവല്ലയിലെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്കേറ്റു; നഗരസഭയിലെ ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് അ​​ഗ്നിബാധ

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: നഗരസഭയിലെ ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം.

തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്കേറ്റു. തിരുവല്ല ഫയർ സ്റ്റേഷനിലെ പ്രദീപിന് കണ്ണിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

500 കിലോയോളം ബ്ലീച്ചിംഗ് പൗഡറാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. ജീവനക്കാരുടെയും സമീപത്തെ വ്യാപാരികളുടെയും സമയോജിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി.

തിരുവല്ല,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി.