ചെങ്ങന്നൂര്‍ റവന്യൂ ടവര്‍ നിര്‍മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ : ചെങ്ങന്നൂരില്‍ നിർമിക്കാൻ പോകുന്ന റവന്യൂ ടവറിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ താലൂക്ക് ഓഫീസിന് അനുവദിച്ച കമ്പ്യൂട്ടറുകളുടെയും ലാപ് ടോപ്പുകളുടെയും വിതരണോദ്ഘടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചെങ്ങന്നൂർ കരുതലും കൈത്താങ്ങും അദാലത്തില്‍, ചെങ്ങന്നൂർ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് ആണ് താലൂക്ക് ഓഫീസിന് കംപ്യൂട്ടറുകളും ലാപ് ടോപ്പുകളും അനുവദിച്ചത്. വിതരണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രി സജി ചെറിയാന്റെ ഫണ്ടില്‍ നിന്ന് അനുവദിച്ച 11 ലക്ഷം രൂപയുടെ 26 ലാപ്ടോപ്പുകളുടെയും 2 ഡെസ്ക് ടോപ്പുകളുടെയും വിതരണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തഹസില്‍ദാർ അശ്വനി അച്യുതൻ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ അലക്സ് വർഗ്ഗീസ്, ചെങ്ങന്നൂർ ആർ.ഡി.ഓ ജെ.മോബി,എ.ഡി.എം.ആശാ സി.എബ്രഹാം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.