ആക്രി കടയിലെത്തി പോലീസ് തെരച്ചിൽ നടത്തിയപ്പോൾ രഹസ്യമായി ഒളിപ്പിച്ച ചെമ്പുകലം കണ്ടെത്തി: കടക്കാരനെ ഒന്നു വിരട്ടിയപ്പോൾ കള്ളനെ കണ്ടെത്തി: കോട്ടയം കുമരകത്തെ ചെമ്പുകലം മോഷ്ടാവിനെ പിടികൂടിയത് ഇങ്ങനെ
സ്വന്തം ലേഖകർ
കുമരകം: കുമരകം പഞ്ചായത്ത് 16-ാം വാർഡിൽ പ്ലാസ്റ്റിക്കുപ്പി പെറുക്കാനെത്തിയ അന്യസംസ്ഥാനക്കാരൻ നെല്ല് പുഴുങ്ങാൻ ഉപയോഗിക്കുന്ന വലിയ ചെമ്പ് കലം മോഷ്ടിച്ചു.
കുമരകം പള്ളിച്ചിറ പുത്തൻപറമ്പിൽ ജയരാജ (രാജു) ന്റെ ചെമ്പ്കലമാണ് മോഷ്ടിച്ചത്. നെല്ലു പുഴങ്ങിയ ശേഷം വീടിനോട് ചേർന്ന തോട്ടിലെ കടവിൽ കഴുകാൻ വെച്ചിരുന്ന കലമാണ് ശനിയാഴ്ച പട്ടാപ്പകൽ മോഷ്ടാവ് കൈക്കലാക്കിയത്.
ചക്രം പടിയിൽ വാടകക്ക് താമസിച്ചു വരുന്ന സംഘത്തിലെ അന്യസംസ്ഥാനക്കാരനെ സമീപിച്ച് ചോദ്യം ചെയ്തെങ്കിലും കലം എടുത്തകാര്യം സമ്മതിച്ചില്ല. തുടർന്ന് പള്ളിച്ചിറയിലെ ആക്രിക്കടയിൽ അന്വേക്ഷിച്ചപ്പോൾ അവിടെയും കലം ലഭിച്ചിട്ടില്ല എന്ന് കടയുടമ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസിൽ പരാതി നൽകിയതോടെയാണ് മോഷണം തെളിഞ്ഞത്. അന്യസംസ്ഥാനക്കാരനെ കുമരകം പോലീസ് ചോദ്യം ചെയ്തതനുസരിച്ച് കലം ആക്രിക്കടയിൽ നൽകിയെന്ന് വിവരം ലഭിച്ചു. തുടർന്ന് ആക്രികടയിൽ നടത്തിയ തെരച്ചിലിൽ കലം കണ്ടെടുത്തു.
വിലയായി 4500 രൂപാ ലഭിച്ചതായി വിറ്റയാൾ തന്നെ വ്യക്തമാക്കി. കലത്തിൻ്റെ ഉടമ കേസ് നൽകേണ്ടതില്ല എന്ന് അറിയിച്ചതിനെ തുടർന്ന് കലം ഉടമയ്ക്ക് തിരികെ നൽകി. പള്ളിച്ചിറ,
ചക്രം പടി പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള സംഘങ്ങൾ സ്ഥിരമായി എത്താറുണ്ടെന്നും മോട്ടർ, വള്ളത്തിലെ നങ്കൂരത്തിന് ഉപയോഗിക്കുന്ന തൂക്കം നോക്കുന്ന കട്ടികൾ, ഇരുമ്പ് കമ്പികൾ
മുതലായവ കാണാറാകുന്നത് പതിവാണെന്നും ഈ പ്രദേശങ്ങളിൽ മാേഷണങ്ങൾ തുടർക്കഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.