ഏറ്റുമാനൂർ എംസി റോഡിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ​ചീട്ടുകളി കളങ്ങൾ സജീവമാകുന്നു; കളങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രമുഖർ ഹണിട്രാപ്പ് സംഘത്തലവന്മാരും

ഏറ്റുമാനൂർ എംസി റോഡിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ​ചീട്ടുകളി കളങ്ങൾ സജീവമാകുന്നു; കളങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രമുഖർ ഹണിട്രാപ്പ് സംഘത്തലവന്മാരും

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഏറ്റുമാനൂർ എംസി റോഡിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ​ഗുണ്ടാസംഘങ്ങൾ നടത്തിവരുന്ന ചീട്ടുകളി കളങ്ങൾ സജീവമാകുന്നു.

പ്രദേശത്തെ പ്രമുഖ ​ഗുണ്ടാത്തലവൻമാർ നിയന്ത്രിക്കുന്ന ചീട്ടുകളി സംഘങ്ങളെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും പൊലീസ് ഉദ്യോ​ഗസ്ഥർ നടപടിയെടുക്കാൻ തയാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ പരിത്രാണ റബ്ബർതോട്ടം, കാരിത്താസിന് സമീപത്തുള്ള ഒഴിഞ്ഞ വീട്, പ്രദേശത്തെ ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് ഗുണ്ടാസംഘങ്ങൾ ചീട്ടുകളി കളങ്ങൾ സജീവമാക്കി വരുന്നത്.

കോട്ടയം നഗരത്തിലെ ഹണിട്രാപ്പ് കേസിലുൾപ്പെടെ പ്രതികളായ സുനാമി എന്ന ഇരട്ട പേരിലുള്ള യുവാവാണ് ചീട്ടുകളി കളത്തിൽ നിയന്ത്രണം നടത്തുന്നതിൽ ഒരാൾ.

തുറസ്സായ സ്ഥലത്ത് ആയുധങ്ങളുമായി നിൽക്കുന്ന ​ഗുണ്ടാസംഘങ്ങൾ സുരക്ഷ ഒരുക്കി കാവൽ നിൽക്കുന്നത് കൊണ്ടുത്തന്നെ പൊലീസ് എത്തിയാൽ പെട്ടെന്ന് അറിയുവാനും രക്ഷപ്പെടാനും ഇവർക്ക് വളരെപെട്ടെന്ന് സാധിക്കുന്നു.