play-sharp-fill
വിഷു, ഈസ്റ്റര്‍ ആഘോഷം; കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി  ;കഞ്ചാവും മറ്റു മാരക ലഹരി വസ്തുക്കളും കടത്താനുള്ള സാഹചര്യം മുന്‍കൂട്ടികണ്ടാണ് പോലീസ് പരിശോധന ശക്തമാക്കിയത്

വിഷു, ഈസ്റ്റര്‍ ആഘോഷം; കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ;കഞ്ചാവും മറ്റു മാരക ലഹരി വസ്തുക്കളും കടത്താനുള്ള സാഹചര്യം മുന്‍കൂട്ടികണ്ടാണ് പോലീസ് പരിശോധന ശക്തമാക്കിയത്


സ്വന്തം ലേഖിക

ഇരിട്ടി: വിഷു, ഈസ്റ്റര്‍ ആഘോഷത്തിന്റെ മറവില്‍ കര്‍ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരംപാത വഴി ജില്ലയിലേക്ക് മദ്യവും മറ്റു ലഹരി വസ്തുക്കളും കടത്താനുള്ള സാഹചര്യം മുന്‍കൂട്ടികണ്ട് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കൂട്ടുപുഴ പാലത്തിന് സമീപം പൊലീസ് പരിശോധന ശക്തമാക്കി.


കര്‍ണാടകത്തില്‍ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് തീരുമാനം. കൂട്ടുപുഴയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ വാഹനപരിശോധന ഉണ്ടാകും. കഞ്ചാവും മറ്റു മാരക ലഹരി മരുന്നുകളും ഹാന്‍സ്, കൂള്‍ലിപ് തുടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ ജില്ലയില്‍ കൂടുതലായി എത്തുന്നത് കര്‍ണാടകത്തില്‍ നിന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരു, മൈസൂരു ഭാഗങ്ങളില്‍ നിന്നും സ്വകാര്യ വാഹനങ്ങളിലും കേരള- കര്‍ണാടക ആര്‍.ടി.സി ബസുകളിലും സ്വകാര്യ ടൂറിസ്റ്റ് ബസുകളിലുമായി നൂറുകണത്തിന് യാത്രക്കാരാണ് വിഷു, ഈസ്റ്റര്‍ ആഘോഷിക്കാന്‍ കേരളത്തിലേക്ക് എത്തുന്നത്. ഇതിനിടയില്‍ ലഹരികടത്ത് സംഘങ്ങള്‍ നുഴഞ്ഞു കയറി കടത്തിനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എല്ലാ വാഹനങ്ങളും പരിശോധിക്കുന്നത്.

പൊലീസിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന 24 മണിക്കൂറും നടത്തും. രാത്രികാലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചാണ് പരിശോധന നടത്തുന്നത്. ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ മുതല്‍ കൂട്ടുപുഴ പാലത്തില്‍ പരിശോധന നടത്തി. എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.