പണം കവർച്ച ; പാലായിലെ കെഎസ്ഇബി സബ് എൻജിനീയറെ മുണ്ടക്കയത്തേക്ക് വസ്തു കച്ചവടത്തിന് വിളിച്ചുവരുത്തിയ ശേഷം മർദ്ദിച്ചവശനാക്കി രേഖകളും പണവും കവർന്നു
സ്വന്തം ലേഖിക
മുണ്ടക്കയം: പാലായിലെ കെഎസ്ഇബി സബ് എൻജിനീയറെ മുണ്ടക്കയത്തേക്ക് വസ്തു കച്ചവടത്തിന് വിളിച്ചുവരുത്തിയ ശേഷം മർദ്ദിച്ചവശനാക്കി രേഖകളും പണവും കവർന്നു. പാലാ സ്വദേശിയായ കൃഷ്ണകുമാറിന്റെ പണവും രേഖകളുമാണ് തട്ടിയെടുത്തത്.
മുണ്ടക്കയം പെരുവന്താനത്ത് 10 ഏക്കറോളം വരുന്ന സ്ഥലത്തിൽ 4 ഏക്കർ കച്ചവടം ചെയ്യാനായി കൃഷ്ണകുമാർ വക്കച്ചൻ എന്ന സ്വദേശിയായ ബ്രോക്കറെ ചുമതലപ്പെടുത്തിയിരുന്നു.
ഇന്നലെ വൈകുന്നേരം വക്കച്ചൻ വിളിച്ച് ഒരു പാർട്ടി ശരിയായിട്ടുണ്ട് എന്നും രേഖകൾ കണ്ടു ഉറപ്പാക്കിയാൽ നാളെ തന്നെ കരാറൊപ്പിട്ട 5 ലക്ഷം രൂപ അഡ്വാൻസ് നൽകുമെന്നും 35 ലക്ഷം രൂപ വില പറഞ്ഞ് സമ്മതിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാറിനെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വക്കച്ചൻ നിർദേശിച്ചതനുസരിച്ച് കൃഷ്ണകുമാർ കുടുംബത്തോടൊപ്പം ചിറ്റടിലേക്ക് എത്തുകയും ജംഗ്ഷനിൽ തന്നെ വണ്ടി ഒതുക്കി .വസ്തു വാങ്ങാൻ എന്ന് പരിചയപ്പെടുത്തിയ ആൾ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. ഇവർ രേഖകൾ പരിശോധിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഒരു സ്കൂട്ടറിൽ രണ്ടുപേർ സംഭവസ്ഥലത്തേക്ക് എത്തുകയും അവർ തനിക്ക് മുൻപരിചയമുള്ള രണ്ട് ബ്രോക്കർമാർ ആണെന്ന് കൃഷ്ണകുമാർ തിരിച്ചറിയുകയും ചെയ്തു.
ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിയായ മുടി തമ്പി എന്നുവിളിക്കുന്ന ഷാജിയും തീക്കോയി സ്വദേശിയായ ബിജു ടി കെ എന്നിവരാണ് സ്കൂട്ടറിൽ എത്തിയത്.
കൃഷ്ണകുമാറിന്റെ കയ്യിലിരുന്ന ബാഗും വസ്തുവിൻറെ രേഖകളും തട്ടിയെടുക്കുകയും തടയാൻ ശ്രമിച്ച ഭാര്യയെയും മർദ്ദിച്ചശേഷം സ്ഥലം വിടുകയായിരുന്നു.
തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോകുകയാണെന്നും തനിക്കൊപ്പം വരണമെന്നും വാങ്ങുവാൻ എത്തിയവരോട് ആവശ്യപ്പെട്ട ശേഷം അദ്ദേഹം കുടുംബവുമൊത്ത് സ്റ്റേഷനിലേക്ക് പോയി.
എന്നാൽ വക്കച്ചൻ ഒഴികെ വസ്തു വാങ്ങാനെത്തിയ ആളുകൾ സ്റ്റേഷനിലേക്ക് എത്തിയില്ല. സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരോട് ഉണ്ടായ സംഭവങ്ങൾ വിശദീകരിക്കുന്നതിനിടയിൽ കൃഷ്ണകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അദ്ദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് പോവുകയും ചെയ്തു.