play-sharp-fill
മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസ്; ബാബുരാജിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി

മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസ്; ബാബുരാജിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ച കേസില്‍ നടന്‍ ബാബുരാജിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. ബാബുരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.


കോതമംഗലം സ്വദേശിയും വ്യവസായിയുമായ അരുണ്‍ കുമാറിന്റെ പരാതിയില്‍ അടിമാലി പോലീസാണ് കേസെടുത്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്‌ഥതയിലുളള വൈറ്റ് മിസ്‌റ്റ് റിസോര്‍ട്ട് അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. ഇയാളില്‍ നിന്ന് 40 ലക്ഷം രൂപ കരുതല്‍ ധനമായി ബാബുരാജ് വാങ്ങിയിരുന്നു.

എന്നാല്‍ റിസോര്‍ട്ട് തുറക്കാന്‍ ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് മറുപടി നല്‍കി.