play-sharp-fill
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നത്, യുക്രെയിനില്‍ കുടുങ്ങിയ മകളെ കൊണ്ടുവരാന്‍ 42,000 രൂപ വേണം; പണം തട്ടിയ ആള്‍ പിടിയില്‍

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നത്, യുക്രെയിനില്‍ കുടുങ്ങിയ മകളെ കൊണ്ടുവരാന്‍ 42,000 രൂപ വേണം; പണം തട്ടിയ ആള്‍ പിടിയില്‍

സ്വന്തം ലേഖിക
ഭോപ്പാല്‍: യുക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ മുപ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍.

മദ്ധ്യപ്രദേശിലെ വിദിഷയിലുള്ള സ്ത്രീയുടെ പരാതിയാണ് അറസ്റ്റ്. പരാതിക്കാരിയുടെ മകള്‍ യുക്രെയിനില്‍ മെഡിസിന് പഠിക്കുകയാണ്.

ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ പ്രിന്‍സ് ഗാവ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും പറഞ്ഞ് പരാതിക്കാരിയെ വിളിക്കുകയായിരുന്നു. ബുധനാഴ്ചയാണ് വിളിച്ചത്. വിമാന ടിക്കറ്റിനായി 42,000 രൂപ വേണമെന്ന് പ്രതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ബാങ്കിംഗിലൂടെ പൈസ നല്‍കി. അതിനുശേഷം ഇയാളെ വിളിച്ചാല്‍ കിട്ടാതായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രിന്‍സിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇയാളെ വിദേഷയിലേക്ക് കൊണ്ടുവന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.