play-sharp-fill
ഇടുക്കിയിൽ വീണ്ടും നീല വസന്തം: വിനോദസഞ്ചാരികളെ ആകർഷിക്കാൻ ചതുരംഗപ്പാറ മല നിരകളിൽ നീലക്കുറിഞ്ഞി പൂവിട്ടു

ഇടുക്കിയിൽ വീണ്ടും നീല വസന്തം: വിനോദസഞ്ചാരികളെ ആകർഷിക്കാൻ ചതുരംഗപ്പാറ മല നിരകളിൽ നീലക്കുറിഞ്ഞി പൂവിട്ടു

 

ഇടുക്കി: ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി പൂവിട്ടു. ഉടുമ്പൻചോലയ്ക്ക് സമീപമുള്ള ചതുരംഗപാറയിലാണ് നീലകുറിഞ്ഞി പൂവിട്ടിരിക്കുന്നത്.

 

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ചതുരംഗപ്പാറ. ട്രക്കിങ്ങിനായി മലകയറിയെത്തുന്ന വിനോദസഞ്ചാരികൾക്ക് മലമുകളിൽ പൂത്തുനിൽക്കുന്ന ഈ നീലവസന്തം പുത്തൻ അനുഭവം കൂടിയായിരിക്കും സമ്മാനിക്കുക. ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞി പൂവിട്ടത് ഈ മലനിരകളിലാണ്.

 

കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്ക് സമീപത്തായിട്ടാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. മഞ്ഞ്മൂടുന്ന മലനിരകളും തമിഴ്നാടിൻ്റെ മനോഹര കാഴ്ചയും ചതുരംഗപ്പാറയിൽ നിന്ന് കാണാനാകും. ഈ മലനിരയ്ക്ക് എതിർവശമുള്ള കള്ളിപ്പാറിൽ രണ്ട് വർഷം മുൻപ് നീലക്കുറിഞ്ഞി പൂത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പശ്ചിമ മേഖലയിലെ ഉയർന്ന പുൽമേടുകളിൽ കാണുന്ന ഒരു പുഷ്പിത സസ്യമാണ് നീലക്കുറിഞ്ഞി. 12 വർഷത്തിൽ ഒരിക്കൽ കൂട്ടത്തോടെ പൂക്കുന്നതാണ് ഈ കുറ്റിച്ചെടികൾ.